പൃഥ്വിരാജിന്റെ മകൾ അംബാനി സ്‌കൂളിൽ പഠിക്കുന്നത് വലിയ വാർത്തയാക്കേണ്ട കാര്യമുണ്ടോ പ്രതികരണവുമായി മല്ലിക സുകുമാരൻ

മലയാളി പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടി മല്ലിക സുകുമാരന്റെ, ഇപ്പോൾ മല്ലിക സുകുമാരൻ നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ഈ അടുത്തിടെ ഏറ്റവും കൂടുതൽ വൈറലായ ഒന്നായിരുന്നു…

മലയാളി പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടി മല്ലിക സുകുമാരന്റെ, ഇപ്പോൾ മല്ലിക സുകുമാരൻ നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ഈ അടുത്തിടെ ഏറ്റവും കൂടുതൽ വൈറലായ ഒന്നായിരുന്നു പൃഥ്വിരാജിന്റെ മകളും അംബാനി സ്കൂളിലാണ് പഠിക്കുന്നതെന്ന വാർത്ത. ദിവസങ്ങൾക്ക് മുമ്പ് മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്‌കൂൾ വാർഷികം ആസ്വദിക്കാൻ പൃഥ്വിരാജും സുപ്രിയ മേനോനും എത്തിയ വീഡിയോ പുറത്തുവന്നിരുന്നു. പിന്നാലെയാണ് അലംകൃതയും ഈ സ്കൂളിലെ വിദ്യാർത്ഥിയാണെന്ന വാർത്ത പുറത്ത് വന്നത്. ബോളിവുഡിൽ ചുവടുറപ്പിച്ചശേഷം പൃഥ്വിരാജ് മുംബൈയിലേക്ക് താമസം മാറ്റിയിരുന്നു. അതിനാലാണ് മകളേയും മുംബൈയിലെ സ്കൂളിൽ തന്നെ ചേർത്തത്.

എന്നാൽ ഇതിനൊന്നും ഇത്ര വലിയ വാർത്താ പ്രാധാന്യം നൽകേണ്ടതില്ലെന്നാണ് മല്ലിക പറയുന്നത് . പൃഥ്വിരാജിന്റെ മകൾ അലംകൃത അംബാനി ഇന്റർനാഷണൽ സ്കൂളിൽ പഠിക്കുന്നത് എന്തിനാണ് വലിയ വാർത്തയാക്കിയതെന്ന് എനിക്ക് മനസിലാകുന്നില്ല . അവിടെ എത്രയോ കുട്ടികൾ പഠിക്കുന്നുണ്ട്. അവിടെ പഠിക്കുന്ന കുട്ടികളുടെ അച്ഛനമ്മമാരെ ഫങ്ഷൻ വരുമ്പോൾ സ്കൂൾ അധികൃതർ ക്ഷണിക്കും. ഇവിടെ ആണെങ്കിലും സ്കൂൾ ഡെ വരുമ്പോൾ മാതാപിതാക്കൾക്ക് ക്ഷണം വരില്ലേ?.മല്ലിക ചോദിക്കുന്നു. ഇതൊക്കെ വാർത്തയാക്കണോ?. ഇനി കുറച്ച് അധികം പടങ്ങൾ രാജുവിന് ബോംബെയിലുണ്ട്. അല്ലെങ്കിൽ തന്നെ അവനെ കാണാൻ കിട്ടാനില്ല. പിന്നെ സൂര്യ അടക്കം എല്ലാവരും അവിടെയുണ്ടല്ലോ. അവരൊക്കെ നല്ല സ്കൂളാണെന്ന് അഭിപ്രായം പറഞ്ഞു. അങ്ങനെയാണ് അലംകൃതയെ അവിടെ ചേർത്തത്. അതിനൊരു ന്യൂസ് വാല്യുവുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അവൾ മിടുക്കിയാണ്. അവിടെ പഠിച്ചതുകൊണ്ട് ലോകം ഭരിക്കണമെന്നുമില്ല. ബോംബെയിൽ താമസിക്കുന്നതുകൊണ്ട് കുഞ്ഞിനെ വിടാനൊരു നല്ലൊരു സ്കൂൾ എന്ന് മാത്രമെ കരുതിയിട്ടുള്ളു എന്നാണ് മല്ലിക സുകുമാരൻ പ്രതികരിക്കുന്നത്.

Leave a Reply