പി വി അൻവർ എംഎല്എ. ഡൽഹിയിൽ വെച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.തന്റെ കോൺഗ്രസിലേക്കുള്ള പ്രവേശന ചർച്ചയെ കുറിച്ച് പ്രതികരിച്ചു പി വി അൻവർ എം എൽ എ. കോൺഗ്രസിൻ്റെ വാതിൽ ആദ്യമേ ചാരിക്കിടക്കുകയാണ് എന്ന അഭിപ്രായമൊന്നും എനിക്കില്ല. വാതിൽ ചാരിക്കിടക്കുന്നു, അടച്ചു എന്നൊക്കെ പല വാർത്തകളും വന്നു. എന്നാൽ കോൺഗ്രസിലേക്കുള്ള വാതിൽ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല, വാതിലിൽ പോയി ഞാൻ മുട്ടിയിട്ടുമില്ല പി വി അൻവർ പറഞ്ഞു. പിന്നെ കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായി താൻ ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. കേരള ഹൗസിലാണ് താമസിച്ചിരുന്നത്. അവിടെ തന്നെയാണ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട നേതാക്കൾ ഉണ്ടാകുന്നത്.
ധാർമിക പിന്തുണയാണ് ഞാൻ അവരോട് ആവശ്യപ്പെട്ടത്. രാഷ്ട്രീയ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല.യുഡിഎഫിന്റെ വാതിലുകൾ എങ്ങനെയാണോ ഉള്ളത് അതുപോലെ തന്നെയാണ് ഇപ്പോഴുമുള്ളത്. സമരത്തിൽ എനിക്കല്ല പിന്തുണ, വിഷയത്തിനാണ് നേതാക്കളുടെ പിന്തുണ,’ പി വി അൻവർ പറഞ്ഞു.അതേസമയം ഭരണകക്ഷിയിൽ നിന്നും തനിക്ക് പിന്തുണയറിച്ച് നേതാക്കൾ എത്തിയിട്ടുണ്ടെന്നും വലിയ പൊട്ടിത്തെറി എൽഡിഎഫിൽ ഉണ്ടാകാൻ പോകുകയാണ് . ഭരണപക്ഷത്തെ മൂന്ന് എംഎൽഎമാരുടെ പിന്തുണ ഒറ്റയടിക്ക് നിഷേധിക്കാനാവില്ല. അസംതൃപ്തരായ പല നേതാക്കളും പിന്തുണയറിയിച്ചിട്ടുണ്ട്. വലിയ പൊട്ടിത്തെറി എൽഡിഎഫിൽ ഉണ്ടാകാൻ പോകുകയാണ്. പലതും പാർട്ടിക്കുള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. പല ഘടകകക്ഷികളും സഹിക്കാവുന്നതിലധികം അപമാനങ്ങൾ നേരിട്ടാണ് നിൽക്കുന്നത്. അവർ പിന്നെ എന്ത് അടിസ്ഥാനത്തിൽ തുടരണം. ഒന്നും പറയാനില്ലാത്ത ഒരിടത്ത് എന്തിന് തുടരണം എന്ന് ചിന്തിക്കുകയാണ്. എന്നും അൻവർ പറയുന്നു.



