സി പി എമ്മിന്റെ നേതാക്കൾ ഇത്തരം കൊലപാതകങ്ങളിൽ പങ്കുണ്ടെന്നുള്ള കാര്യം പൊതുസമൂഹത്തെ അറിയിക്കുന്ന ഒരുവിധിയാണ് എത്തിയത്; പെരിയ ഇരട്ടക്കൊലക്കേസിലെ വിധിയെ കുറിച്ച് കെ കെ രമ

സിപിഎമ്മിന്റെ നേതാക്കന്മാര്‍ ഇത്തരത്തില്‍ കൊലപാതകങ്ങളില്‍ പങ്കാളികളാകുന്നു എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധിയാണിത്. പെരിയ ഇരട്ട കൊലപതകത്തിന്റെ വിധിയെ സംബന്ധിച്ചു കെ കെ രമ എം എൽ എ. ഇനിയും കൊലവാൾ താഴെവെയ്ക്കാൻ എന്നാണ് സിപിഎം…

സിപിഎമ്മിന്റെ നേതാക്കന്മാര്‍ ഇത്തരത്തില്‍ കൊലപാതകങ്ങളില്‍ പങ്കാളികളാകുന്നു എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധിയാണിത്. പെരിയ ഇരട്ട കൊലപതകത്തിന്റെ വിധിയെ സംബന്ധിച്ചു കെ കെ രമ എം എൽ എ. ഇനിയും കൊലവാൾ താഴെവെയ്ക്കാൻ എന്നാണ് സിപിഎം തയ്യാറാവുകയെന്നും കെ കെ രമ ചോദിക്കുന്നു. പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികൾക്ക് ഇരട്ടജീവപര്യന്തം എത്ര വര്‍ഷമാണെന്ന് പറഞ്ഞിട്ടില്ല. 14 വര്‍ഷമാണെന്ന്  പ്രതീക്ഷിക്കുന്നു. ശിക്ഷ തൃപ്തികരമല്ലെന്നാണ് കൊലചെയ്യപ്പെട്ട യുവാക്കളുടെ  കുടുംബം വ്യക്തമാക്കിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് അപ്പീല്‍ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുന്‍ എംഎല്‍എ ഉള്‍പ്പടെ സിപിഎമ്മിലെ സമ്മുന്നത നേതാക്കള്‍ക്ക് ശിക്ഷ ലഭിച്ചു എന്നത് ചെറിയ കാര്യമല്ല. ഇത്രയും നേതാക്കന്മാര്‍ക്ക് ശിക്ഷി ലഭിച്ചിട്ടും സിപിഎം ഇത് അവസാനിപ്പിക്കാന്‍ തയ്യാറാകുന്നില്ല. ഞങ്ങളല്ല ചെയ്തതെന്ന് ന്യായീകരിക്കാനാണ് കേസ് സിബിഐ അന്വേഷിക്കുന്നത് തടയാന്‍ 1.15 കോടിയോളം പൊതുഖജനാവില്‍ നിന്നാണ് സിപിഎം പണമിറക്കിയത്, കെ.കെ. രമ പറഞ്ഞു.

ചന്ദ്രശേഖരന്റെ കേസ് 2012-ലാണ് നടക്കുന്നത്. വിധി വരുന്നത് 2014-ലും. അന്നും സിപിഎം നേതാക്കന്മാര്‍ക്ക് ശിക്ഷ ലഭിച്ചു. പിന്നീട് 2019-ലാണ് ഈ ചെറുപ്പക്കാരുടെ കൊലപാതകം. ഇത്രയും നേതാക്കന്മാര്‍ ശിക്ഷിക്കപ്പെട്ടിട്ടും സിപിഎം ഇത് അവസാനിപ്പിച്ചിട്ടില്ല എന്നതാണ് കാതലായ കാര്യം.

Leave a Reply