ക്ഷേത്രങ്ങളിൽ ഷർട്ട് ഊരി ദർശനം നടത്തുന്നനെതിരായ അഭിപ്രായം പുതിയത് അല്ല, മുഖ്യ മന്ത്രിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, വെള്ളാപ്പള്ളി നടേശൻ പറയുന്നു. കേരളത്തിന്റെ അവസ്ഥ മാറി, ഇപ്പോൾ നായാടി മുതൽ നസ്രാണി വരെ എന്നതാണ് ഐക്യമെന്ന് വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.ഒരുകാലത്ത് പലര്‍ക്കും വഴി നടക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല, അത് മാറിയത് പോലെ കാലത്തിന് അനുസരിച്ച് പലതും മാറുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഗിവഗിരി മഠത്തിലെ പ്രസിഡന്റ് സ്വാമി ഒരഭിപ്രായം പറഞ്ഞു. അതിനെ പിന്തുണച്ച് മുഖമന്ത്രി അദ്ദേഹത്തിന്റെ ഒരു അഭിപ്രായം പറഞ്ഞു. അതിനെതിരായി സുകുമാരന്‍ നായര്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു.
അതിന് മറുപടിയായി ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠന് അഭിപ്രായം പറഞ്ഞു. അവര്‍ പരസ്പരം മറുപടി പറഞ്ഞ് കഴിഞ്ഞു. ഇവിടെ മാത്രമാണോ ഇത് നടക്കുന്നത് വെള്ളാപ്പള്ളി ചോദിക്കുന്നു. അതേസമയം കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെയും വെള്ളാപ്പള്ളി നടേശൻ വിമർശനം ഉന്നയിച്ചു. നായാടി തൊട്ട് നസ്രാണി വരെ വേണം. തോമസ് കെ തോമസ് കുട്ടനാട്ടുകാർക്ക് ഒന്നും ചെയ്തില്ല. എല്ലാത്തിനും പിന്നിൽ പിസി ചാക്കോയാണ്. നായാണി മുതൽ നമ്പൂതിരി വരെ എന്നുള്ളതല്ല ഐക്യം. ഇപ്പോൾ നായാടി മുതൽ നസ്രാണി വരെ എന്നതാണ് ഐക്യം. കണക്കെഴുത്തുകാരനെ പിടിച്ചു എംഎൽഎ ആക്കി. ആരുമല്ലാത്ത ഉത്തരം താങ്ങി പല്ലി. പറയുന്നത് ജല്പനങ്ങൾ മാത്ര൦ വെള്ളാപ്പള്ളി പറയുന്നു.



