നൃത്ത പരിപാടിക്ക് കലൂർ സ്റ്റേഡിയം വിട്ടുനൽകിയത് വഴിവിട്ട നീക്കത്തിലൂടെ; വിജിലൻസിൽ പരാതി

ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിലെ നടന്ന നൃത്ത പരിപാടിക്കെതിരെ വിജിലൻസിൽ പരാതി ലഭിച്ചു. സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിയെ കുറിച്ച് കൊച്ചി സ്വദേശിയാണ് വിജിലൻസിൽ പരാതി നൽകിയിരിക്കുന്നത്. കായിക ഇതര ആവശ്യത്തിനായി കലൂർ…

ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിലെ നടന്ന നൃത്ത പരിപാടിക്കെതിരെ വിജിലൻസിൽ പരാതി ലഭിച്ചു. സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിയെ കുറിച്ച് കൊച്ചി സ്വദേശിയാണ് വിജിലൻസിൽ പരാതി നൽകിയിരിക്കുന്നത്. കായിക ഇതര ആവശ്യത്തിനായി കലൂർ സ്റ്റേഡിയം വിട്ട് നൽകിയത് വഴിവിട്ട നീക്കത്തിലൂടെയെന്ന് വ്യക്തമാകുന്ന രേഖകൾ ഒരു പ്രമുഖ വാർത്ത ചാനലിനെ ലഭിച്ചിട്ടുണ്ട്. കൊച്ചി സ്വദേശി നൽകിയ ഈ പരാതിയിലെ ആരോപണം കായിക ഇതര ആവശ്യത്തിന് സ്റ്റേഡിയം വിട്ടു നൽകിയത് വഴിവിട്ട നീക്കത്തിലൂടെയാണെന്നാണ്.

ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ഈ പരിപാടി നടത്താൻ മൃദംഗവിഷൻ സംഘം 23.8.2024 നാണ് അപേക്ഷ നൽകുന്നത്. എന്നാൽ ഈ അപേക്ഷ പരിഗണിക്കാനാകില്ലെന്നാണ് എസ്റ്റേറ്റ് ഓഫീസർ ഫയലിൽ രേഖപ്പെടുത്തിയത്. ഫിഫ നിലവാരത്തിൽ സ്റ്റേഡിയം നിലനിർത്തേണ്ടതിനാൽ നൃത്തപരിപാടിക്ക് നൽകാനാകില്ലെന്നായിരുന്നു ഫയലിൽ മറുപടി നൽകിയത്.എന്നാൽ ഇത് മറികടന്ന് ചെയർമാന്റെ ആവശ്യപ്രകാരമാണ് സ്റ്റേഡിയം അനുവദിച്ചതെന്ന് ലഭിച്ച രേഖകളിൽ നിന്നും വ്യക്തമാണ്. കൂടാതെ ജനപ്രതിനിധികളടങ്ങുന്ന ജനറൽ കൗൺസിലാണ് സ്റ്റേഡിയം വിട്ട് നൽകുന്നതിന് അംഗീകാരം നൽകേണ്ടത്. എന്നാൽ ഇതെല്ലം മറികടന്ന് ചെയർമാൻ കെ ചന്ദ്രൻപിള്ള വഴിവിട്ട് അനുമതി നൽകുകയായിരുന്നു. വാടക നിശ്ചയിച്ചതും ചെയർമാൻ കെ ചന്ദ്രൻപിള്ള തന്നെയാണ് . ഇതിൽ സാമ്പത്തിക അഴിമതിയുണ്ടെന്നാണ് കൊച്ചി സ്വദേശിയുടെ പരാതിയിൽ പറയുന്നത് .

ഡിസംബർ 29 ന് ആയിരുന്നു ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട 12,000 നർത്തകർ അണിനിരന്ന മെഗാ ഭരതനാട്യത്തിന് കലൂർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അതേസമയം കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം രൂപയെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലൂടെയാണ് ഈ വിവരം പോലീസിന് ലഭിച്ചത്. കൂടുതൽ പണം നൽകിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.

Leave a Reply