ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന വ്യവസ്ഥ പിൻവലിക്കും ; വനനിയമ ഭേദഗതിയിലെ വ്യവസ്ഥകളിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ

വനനിയമ ഭേദഗതിയിലെ വ്യവസ്ഥകളിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വ്യവസ്ഥയാണ് പിന്‍വലിക്കുക. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം ഏതെങ്കിലും വിധത്തില്‍ തടസപെടുത്തിയാല്‍…

വനനിയമ ഭേദഗതിയിലെ വ്യവസ്ഥകളിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വ്യവസ്ഥയാണ് പിന്‍വലിക്കുക. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം ഏതെങ്കിലും വിധത്തില്‍ തടസപെടുത്തിയാല്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാമെന്നതാണ് വ്യവസ്ഥ. അതുപോലെ പുതിയ മാറ്റത്തിലൂടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന വ്യവസ്ഥയും പിൻവലിക്കും. വാറൻ്റില്ലാതെ അറസ്റ്റ് ചെയ്യാമെന്ന് വ്യവസ്ഥ ബില്ലിൽ ഉണ്ടാകില്ല. എന്നാൽ ഉയർന്ന പിഴ തുകയടക്കം ഉൾപ്പെടുത്തുന്നതിൽ പിന്നോട്ടില്ല എന്നാണ് വനം വകുപ്പിന്റെ നിലപാട്.

അതേസമയം വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പൊതുജനാഭിപ്രായം കൂടി പരിഗണിച്ച് തിരുത്തൽ വരുത്തി ബില്ല് അവതരിപ്പിക്കുമെന്നായിരുന്നു വനംമന്ത്രി  ശശീന്ദ്രൻ പറഞ്ഞിരുന്നത്. ഡിസംബർ 31 നെ അഭിപ്രായങ്ങൾ സമർപ്പിക്കാനുള്ള കാലാവധി അവസാനിച്ചിരുന്നു. നൂറിൽ കൂടുതൽ പരാതികളാണ് ലഭിച്ചത്. പരാതികളുടെ ഉള്ളടക്കം പരിശോധിച്ചു ക്രോഡീകരിക്കുകയാണ് വനം വകുപ്പ്. എന്നാൽ ബില്ലിൽ ഒരു വ്യവസ്ഥയിൽ മാത്രം തിരുത്തൽ വരുത്താനാണ് നിലവിലെ ആലോചന. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകുന്ന വ്യവസ്ഥയാണ് വലിയ പ്രതിഷേധത്തിന് കാരണമാക്കിയത്. ഇത് പിൻവലിക്കും.

Leave a Reply