ഉമാ തോമസിന് ഒന്ന് കാണാൻ പോലും നടി ദിവ്യ ഉണ്ണി തയ്യാറായില്ല; ദിവ്യ ഉണ്ണിയെ വിമർശിച്ചുകൊണ്ട് നടി ഗായത്രി വർഷ

ഉമാ തോമസിന് ഒന്ന് കാണാൻ പോലും നടി ദിവ്യ ഉണ്ണി തയ്യാറായില്ല. ദിവ്യ ഉണ്ണിയെ വിമർശിച്ചുകൊണ്ട് നടി ഗായത്രി വർഷ രംഗത്ത് എത്തി. ഉമാ തോമസിനെ കാണാൻ പോലും ദിവ്യ ഉണ്ണി തയ്യാറാകാഞ സംഭവത്തിൽ…

ഉമാ തോമസിന് ഒന്ന് കാണാൻ പോലും നടി ദിവ്യ ഉണ്ണി തയ്യാറായില്ല. ദിവ്യ ഉണ്ണിയെ വിമർശിച്ചുകൊണ്ട് നടി ഗായത്രി വർഷ രംഗത്ത് എത്തി. ഉമാ തോമസിനെ കാണാൻ പോലും ദിവ്യ ഉണ്ണി തയ്യാറാകാഞ സംഭവത്തിൽ ഖേദിക്കുന്നുവെന്ന് പറയാൻ പോലും ദിവ്യക്ക് മനസുണ്ടായില്ലെന്നും ഗായത്രി വർഷ വിമർശിച്ചു. കലാ പ്രവർത്തനങ്ങൾ ഇപ്പോൾ കച്ചവട മാധ്യമങ്ങളായി മാറി. അതിൻ്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന ഈ ഗിന്നസ് നൃത്ത പരിപാടി. കൂടാതെ മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ സംഘാടകരുടെ പേര് മറച്ചുവച്ചു ഗായത്രി വർഷ പറഞ്ഞു.

എന്നാൽ ഈ സംഭവത്തിൽ കേരളീയ സമൂഹവും, സോഷ്യൽ മീഡിയ സമൂഹവും മൗനം പാലിച്ചു നിന്നു. കൂടാതെ നടി ദിവ്യ ഉണ്ണിയും ഈ കച്ചവട കലാപ്രവർത്തനത്തിൻ്റെ ഇരയായെന്നും ഗായത്രി വർഷ പ്രതികരിച്ചു. അതേസമയം കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള ഈ നൃത്ത പരിപാടിക്ക് നടി ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം രൂപയാണ്. ഈ കാര്യം സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലൂടെയാണ് പോലീസിന് ലഭിച്ചത്. ഇനിയും കൂടുതൽ പണം നൽകിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.

എന്നാൽ ഇതിനിടെ നൃത്ത പരിപാടിയുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ നൃത്താവതരണത്തിന് നേതൃത്വം നല്‍കിയ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക്  പോയത് ഇപ്പോൾ പൊലീസിന് തിരിച്ചടിയായിരിക്കുകയാണ് . എന്നാൽ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടി  ദിവ്യ ഉണ്ണി അമേരിക്കയിലാണ് സ്ഥിരമായി  താമസിക്കുന്നത്.  ഇനിയും കേസിലെ പ്രതികളുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ ദിവ്യ ഉണ്ണിയെ തിരികെ വിളിപ്പിക്കാനാണ്  പോലീസിന്റെ തീരുമാനം.

ഇതിനിടെ അപകടവുമായി ബന്ധപ്പെട്ട പൊലീസ് ജിസിഡിഎക്ക് ചോദ്യാവലി നൽകി. സ്റ്റേഡിയത്തിൽ അപകടമുണ്ടായതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പൊലീസ് നൽകിയത്. അതേസമയം കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട നൃത്ത പരിപാടിയുടെ മുഖ്യ സംഘാടകരായ മൃദംഗ വിഷന്‍ എംഡി നിഗോഷ് കുമാറിന് കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ മറ്റു പ്രതികളായ ഷമീർ അബ്ദുൽ റഹീം, ബെന്നി, കൃഷ്ണകുമാർ എന്നിവർക്ക് ജാമ്യം നീട്ടി നൽകുകയും ചെയ്യ്തിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് ഉണ്ടാകും.

Leave a Reply