മഹാകുംഭ മേള നിരോധിക്കണമെന്നാവശ്യവുമായി അഖിലേന്ത്യമുസ്ലിം ജമാഅത്ത്. ഇങ്ങനൊരു ആവശ്യത്തിന് അവർ ഉയർത്തുന്ന പ്രധാന കാരണം ഈ മഹാകുംഭമേളയിൽ പങ്കെടുത്ത് മുസ്ലീങ്ങൾ മതം മാറുമോയെന്ന് തീവൃമായ ഭയമുണ്ടെന്നാണ്. അതുകൊണ്ടു ഇത്തരം പരിപാടികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമാഅത്ത് പ്രസിഡൻ്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ബറേൽവി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ഈ കത്തിൽ ജമാഅത്ത് പ്രസിഡൻ്റ് വ്യക്തമാക്കുന്നത് ഇങ്ങനെയാണ് .പ്രയാഗ്രാജിലെ മഹാ കുംഭമേളയിൽ നൂറുകണക്കിന് മുസ്ലീങ്ങളെ മതപരിവർത്തനം ചെയ്യുമെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് .
യുപി സർക്കാർ മതപരിവർത്തനത്തിനെതിരെ നിയമം പാസാക്കി,ഇപ്പോൾ അങ്ങനൊരു സാഹചര്യത്തിൽ കുംഭമേളയ്ക്കിടെ മുസ്ലീങ്ങളെ മതം മാറ്റിയാൽ ആ മതപരിവർത്തനം നിയമത്തിന്റെ പരിധിയിൽ വരും. ഇതുമൂലം രാജ്യത്തും സംസ്ഥാനത്തും സംഘർഷം പടരാൻ സാധ്യതയുണ്ട്.അതുകൊണ്ടു മതപരിവർത്തന പരിപാടി നിരോധിക്കണമെന്നും, കുംഭമേള ഒരു മതപരമായ പരിപാടിയാണെന്നും അത് സമാധാനപരമായും ഭംഗിയായും പൂർത്തിയാക്കണംമെന്നും കത്തിൽ പറയുന്നു, കൂടാതെ സമൂഹത്തെ ഒന്നിപ്പിക്കുന്ന സന്ദേശമായിരിക്കണം ഇവിടെ നിന്ന് ലഭിക്കുന്നത്, അല്ലാതെ അതിനെ തകർക്കുന്നതല്ല.
നൂറുകണക്കിന് മുസ്ലീങ്ങളെ മതപരിവർത്തനം ചെയ്താൽ, മതമൗലികവാദ ആശയങ്ങളുള്ള മുസ്ലീം സംഘടനകൾക്കും ക്രിസ്ത്യൻ മിഷനറിമാർക്കും വളരെയധികം പ്രയോജനം ലഭിക്കുമെന്നും അവർക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ധാരാളം അവസരങ്ങൾ ലഭിക്കുമെന്നും മൗലാന ഈ കത്തിൽകൂടി പറയുന്നുണ്ട്.അതിനാൽ, മുസ്ലീങ്ങളെ മതം മാറ്റരുതെന്നും ജമാഅത്ത് പ്രസിഡൻ്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ബറേൽവി കത്തിലൂടെ പറയുന്നു.



