‘പുഷ്‌പാ2’ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഗുരുതരാവസ്ഥയിൽ കഴിയുന്ന ശ്രീ തേജിന് കാണണമെന്ന് നടൻ അല്ലു അർജുൻ

‘പുഷ്പ 2’ പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ ഉന്തിലും തള്ളിലും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ശ്രീതേജിനെ കാണണമെന്ന് തെലുങ്ക് നടൻ അല്ലു അർജുൻ. ഈ ഒരു ആവശ്യവുമായി നടൻ ഹൈദരാബാദ് രാംഗോപാല്‍ പേട്ട് പൊലീസില്‍…

‘പുഷ്പ 2’ പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ ഉന്തിലും തള്ളിലും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ശ്രീതേജിനെ കാണണമെന്ന് തെലുങ്ക് നടൻ അല്ലു അർജുൻ. ഈ ഒരു ആവശ്യവുമായി നടൻ ഹൈദരാബാദ് രാംഗോപാല്‍ പേട്ട് പൊലീസില്‍ അപേക്ഷ നല്‍കി. എന്നാൽ നടന്റെ അപേക്ഷക്ക് പോലീസ് പറയുന്നത് ആശുപത്രിയുടെ പ്രവർത്തനം താറുമാറാകുന്ന രീതിയിൽ സന്ദർശനം പാടില്ലെന്നും, തിക്കും തിരക്കുമുണ്ടാക്കിയാകും സന്ദർശനമെങ്കില്‍ അത് മാറ്റി വെയ്ക്കുന്നതാകും നല്ലതെന്നുമാണ്. ഹൈദരാബാദിലെ കിംസ് ആശുപത്രിയിലാണ് കുട്ടി ഇപ്പോൾ ചികിത്സയിലുള്ളത്.

അതേസമയം, ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ ഈ  അടുത്തിടെ അറിയിച്ചിരുന്നു. 9 വയസ്സുകാരനായ ശ്രീതേജ് ഇപ്പോള്‍ വെന്‍റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്ന ആശ്വാസ വാർത്തയും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ശ്രീ തേജ് ജീവൻരക്ഷാ ഉപകരണങ്ങളൊന്നും ഇല്ലാതെ തന്നെ ശ്വസിക്കാൻ തുടങ്ങിയത് വലിയ ആശ്വാസമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.തലച്ചോറിനേറ്റ മാരകമായ ക്ഷതം മൂലം കുട്ടി കണ്ണ് തുറക്കുകയോ ,ശബ്ദങ്ങളോട് പ്രതികരിക്കുകയോ ചെയ്യുന്നില്ല. ഭക്ഷണം ഇപ്പോഴും ട്യൂബിലൂടെ തന്നെയാണ് നല്‍കുന്നതെന്നാണ് വിവരങ്ങൾ .

എന്നാൽ കുട്ടിയുടെ തലച്ചോറിനേറ്റ മാരകപരിക്കുകള്‍ മെച്ചപ്പെടാൻ മാസങ്ങളെടുക്കുമെന്നാണ് ഡോക്ടർമാർ മുൻപ് അറിയിച്ചിരുന്നത്. അതേസമയം ഡിസംബർ 4നാണ് പുഷ്പ 2 പ്രീമിയറുമായി ബന്ധപ്പെട്ട് സന്ധ്യ തിയേറ്ററിൽ ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരിക്കുകയും ഇളയ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെന്‍റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ സംഭവുമായി ബന്ധപ്പെട്ടിട്ടുള്ള കേസിൽ നടന് സ്ഥിരജാമ്യം അനുവദിച്ചിരുന്നു വിചാരണ കോടതിയായ നാമ്പള്ളി മജിസ്ട്രേറ്റ് കോടതി. അമ്പതിനായിരം രൂപയും രണ്ട് ആൾ ജാമ്യവും എന്നീ രണ്ട് വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചത്.

Leave a Reply