പാണക്കാട് തങ്ങൾ എല്ലാവരുടെയും അത്താണിയെന്ന് പി വി അൻവർ, പാണക്കാടെത്തി സാദിഖലി തങ്ങളുമായി കൂടികാഴ്ച്ച നടത്തി അൻവർ

പാണക്കാടെത്തി മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അൻവർ എംഎൽഎ. കഴിഞ്ഞ ദിവസം നടന്ന നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ശേഷമാണ് അൻവറിൻ്റെ ഈ…

പാണക്കാടെത്തി മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അൻവർ എംഎൽഎ. കഴിഞ്ഞ ദിവസം നടന്ന നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ശേഷമാണ് അൻവറിൻ്റെ ഈ സന്ദർശനം. ഉച്ചക്ക് 12മണിയോടെയാണ് അൻവർ പാണക്കാടെത്തിയത്. സാദിഖലി തങ്ങൾ, അൻവറിനെ കണ്ടുവെന്നും മറ്റു കാര്യങ്ങൾ യുഡിഎഫ് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും, അൻവർ ഉയർത്തുന്ന പ്രശ്നങ്ങളിൽ യുഡിഫിനു അഭിപ്രാവ്യത്യാസമില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. യുഡിഫിന് ഇനി അധികാരത്തിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ല. ജയിക്കാൻ രാഷ്ട്രീയമായ എല്ലാ വഴികളും തേടുമെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

പാണക്കാട് എല്ലാരുടെയും അത്താണിയാണെന്ന് അൻവർ പറയുന്നു, മലയോര മേഖലയുടെ പ്രശ്നങ്ങളിൽ പിന്തുണ അറിയിച്ചു. യുഡിഎഫ് പ്രവേശനത്തെ കുറിച്ച്  സ്വാഭാവികമായും അവർ ചർച്ച ചെയ്യും. അടുത്ത തവണ ജയിക്കുക എന്നതിലുപരി പിണറായിയെ തോൽപ്പിക്കുക എന്നതിലാണ് കാര്യം എന്നും അൻവർ പറഞ്ഞു. ഇനിയും വരും ദിവസങ്ങളിൽ മറ്റു കോൺഗ്രസ് മത നേതാക്കളെ കാണുമെന്നും .താൻ ചർച്ചയിൽ പൂർണ്ണ തൃപ്തനാണെന്നും അൻവർ പറഞ്ഞു.

പാണക്കാടെത്തുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി അൻവർ ഫോണിൽ സംസാരിച്ചിരുന്നു. സതീശൻ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്ന് അൻവർ പറഞ്ഞിരുന്നു. അതേസമയം, മറ്റു യുഡിഎഫ് നേതാക്കളെയും നേരിട്ട് കാണാനാണ് അൻവറിന്റെ നീക്കം.അതുപോലെ യുഡിഎഫിൽ എനിക്ക് ഒരു സ്ഥാനവും വേണ്ടെന്നും ഒരു പ്രവർത്തകൻ ആയാൽ മതിയെന്നുമാണ് അൻവർ അവസാനം പറഞ്ഞതും.

Leave a Reply