അൻവറിനെ അങ്ങനൊരു ആഗ്രഹമുണ്ടെങ്കിൽ ഔദ്യോഗികമായി അറിയിക്കാം; അൻവറിന്റെ യുഡിഎഫ് പ്രവേശനം തള്ളാതെ, എം എം ഹസ്സൻ

പിവി അൻവറിന്‍റെ യുഡിഎഫ് പ്രവേശനം തള്ളാതെ കണ്‍വീനര്‍ എംഎം ഹസ്സൻ രംഗത്ത്. അൻവറിന് ആഗ്രഹമുണ്ടെങ്കില്‍ ഔദ്യോഗികമായി അറിയിക്കാം അപ്പോൾ അതിന് കുറിച്ച് ചർച്ച ചെയ്‌യാം, എന്നാൽ അൻവറിന്റെ കാര്യത്തിൽ ഇതുവരെയും യു ഡി എഫ്…

പിവി അൻവറിന്‍റെ യുഡിഎഫ് പ്രവേശനം തള്ളാതെ കണ്‍വീനര്‍ എംഎം ഹസ്സൻ രംഗത്ത്. അൻവറിന് ആഗ്രഹമുണ്ടെങ്കില്‍ ഔദ്യോഗികമായി അറിയിക്കാം അപ്പോൾ അതിന് കുറിച്ച് ചർച്ച ചെയ്‌യാം, എന്നാൽ അൻവറിന്റെ കാര്യത്തിൽ ഇതുവരെയും യു ഡി എഫ് അങ്ങനൊരു തീരുമാനത്തിൽ എത്തിയിട്ടില്ല എം എം ഹസ്സൻ പറഞ്ഞു. യുഡിഎഫ് യോഗം ചേരുമ്പോള്‍ ഏതെങ്കിലും കക്ഷി അൻവറിനെ മുന്നണിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ഇക്കാര്യം ചർച്ച ചെയ്യും, എന്നാൽ കഴിഞ്ഞ ദിവസം ഒരു കുറ്റവാളി എന്നപോലെ അൻവറിനെ വീട് വളഞ്ഞു പിടികൂടിയതില്‍ യുഡിഎഫിന് പ്രതിഷേധമുണ്ട്. അത് പ്രകടിപ്പിച്ചിട്ടുണ്ട് എന്നും ഹസ്സൻ പറഞ്ഞു.

അതേസമയം മത നേതാക്കള്‍ അഭിപ്രായം പറയുന്നതിനോട് പ്രതികരിക്കാൻ ഇല്ല. ആവശ്യത്തിലധികം പ്രതികരിച്ചു കഴിഞ്ഞിട്ടുണ്ട് ഇനി പ്രതികരിച്ചു വിവാദമുണ്ടാക്കാൻ ഇല്ല.മുന്നണി വിപുലീകരണ ചർച്ചകൾ നടക്കുന്നത് തെരഞ്ഞെടുപ്പിന് സമയം ആകുമ്പോളാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ച്‌ ഒരു ചർച്ചയും ഇതുവരെയും നടന്നിട്ടില്ല. എന്നാൽ കോണ്‍ഗ്രസില്‍ നിരവധി പേർ മുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുള്ളവരാണെന്നും എം എം ഹസ്സൻ പറഞ്ഞു.

Leave a Reply