അമ്മു സജീവിൻറെ മരണത്തിൽ രണ്ടു പേർക്കെതിരെ നടപടി .മുൻ പ്രിൻസിപ്പലിനും അധ്യാപകനും എതിരെയാണ് നടപടി .സഹപാടികൾക്കിടയിൽ വളർന്ന സ്പർദ്ധയാണ് അമ്മുവിൻറെ മരണത്തിലേക്ക് വഴിതെളിച്ചത് .അമ്മു സജീവിൻറെ മരണത്തിൽ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ്
മുൻ പ്രിൻസിപ്പലിനും അധ്യാപകനും എതിരെ നടപടിയെടുത്തത് .ഇരുവരെയും സസ്പെൻഡ് ചെയ്തു .പി ഹരികൃഷ്ണനാണ് നടപടിയെടുത്തത് .സെൻറെർ ഫോർ പ്രഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടർ ആണ് പി ഹരികൃഷ്ണൻ .
നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിൻറെ മരണം മാധ്യമങ്ങൾ വൻ ചർച്ചയാക്കിയിരുന്നു .എന്നാൽ ഇതിനെതിരെ കൃത്യവും ശക്തവുമായ നടപടി ഇതുവരെ ഉണ്ടായിരുന്നില്ല .നഴ്സിംഗ് വിദ്യാർത്ഥി അമ്മു സജീവ് കോളേജ് കെട്ടിടത്തിൽ നിന്നും വീണു മരണം സംഭവിച്ചിരുന്നു .എന്നാൽ വിവരം ഏറെ വൈകിയാണ് കുടുംബത്തെയും പുറം ലോകത്തെയും വാർത്ത അധികൃതർ അറിയിച്ചിരുന്നത് .അമ്മുവിൻറെ കുടുംബാംഗങ്ങൾ ഇതിനെതിരെ ശബ്ദമുയർത്തിയിരുന്നു .സഹപാടികൾക്കിടയിൽ ഉയർന്ന പ്രശ്നം ആദ്യമേ തന്നെ പരിഹരിക്കുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചിരുന്നു എന്ന് അമ്മുവിൻറെ അച്ഛൻ സജീവ് പറഞ്ഞിരുന്നു .
അമ്മുവിൻറെ മരണ ശേഷം അന്വേഷണം നടക്കവേ മുൻ പ്രിൻസിപ്പലിനെയും അധ്യാപകനെയും സ്ഥലം മാറ്റിയിരുന്നു .പ്രതികളായ മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു എന്നാൽ പിന്നീട് ഇവരെ വിട്ടയക്കുകയായിരുന്നു.നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ അബ്ദുൽ സലാം അധ്യാപകൻ സജി ജോസഫ് എന്നിവർക്കെതിരെയാണ് നടപടി എടുത്തത് .ഇരുവരെയും തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്തതായാണ് വാർത്തകൾ .



