ഉടൻ ബിജെപി സംസ്ഥാന അധ്യക്ഷനെ അറിയും; കെ സുരേന്ദ്രനെ പകരം രാജീവ് ചന്ദ്രശേഖർ വരണമെന്ന് ബിജെപി നേതാക്കളുടെ ആവശ്യം

ഉടൻ ബിജെപി സംസ്ഥാന അധ്യക്ഷനെ അറിയും, കെ സുരേന്ദ്രനെ പകരം രാജീവ് ചന്ദ്രശേഖർ വരണമെന്ന് ബിജെപി നേതാക്കളുടെ ആവശ്യം. ഈ ആവശ്യത്തിന്റ് ഭാഗമായി രാജീവ് ചന്ദ്രശേഖറുമായി അമിത് ഷാ അടക്കമുളള നിരവധി ദേശീയ നേതാക്കൾ…

ഉടൻ ബിജെപി സംസ്ഥാന അധ്യക്ഷനെ അറിയും, കെ സുരേന്ദ്രനെ പകരം രാജീവ് ചന്ദ്രശേഖർ വരണമെന്ന് ബിജെപി നേതാക്കളുടെ ആവശ്യം. ഈ ആവശ്യത്തിന്റ് ഭാഗമായി രാജീവ് ചന്ദ്രശേഖറുമായി അമിത് ഷാ അടക്കമുളള നിരവധി ദേശീയ നേതാക്കൾ കൂടിക്കാഴ്ച നടത്തി. എന്നാൽ ഇപ്പോൾ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത് നിലവിലെ സാഹചര്യത്തിൽ രാജീവ് ചന്ദ്രശേഖർ നേതൃനിരയിലേക്ക് എത്തുമോ എന്നാണ്. രാജീവ് ചന്ദ്രശേഖറിനുമേൽ സമ്മർദ്ദം ശക്തമാണെങ്കിലും കേരളത്തിലെ ബിജെപിക്കുള്ളിലെ ഗ്രൂപ്പ് തർക്കങ്ങൾ അടക്കമുളള പ്രായോഗിക ബുദ്ധിമുട്ടുകൾ രാജീവ് ചന്ദ്രശേഖർ ദേശീയ നേതാക്കൾക്ക് മുൻപിൽ ആവർത്തിച്ചതായാണ് പറയുന്നത്.

ഇപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷന്റെ പട്ടികയിൽ രാജീവ് ചന്ദ്രശേഖറിൻ്റെയും, എം ടി രമേശിൻ്റെയും പേരാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ചു അമിത് ഷാ ,രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തുകയും ,പ്രസിഡൻ്റാകുന്നതുമായി ബന്ധപ്പെട്ട് അമിത് ഷാ രാജീവ് ചന്ദ്രശേഖറിന്റെ അഭിപ്രായം തേടുകയും ചെയ്യ്തിരുന്നു,ഇപ്പോൾ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് തന്നെ കേരളത്തിൽ നേതൃമാറ്റം അനിവാര്യമാണെന്നാണ്.

അതേസമയം ജനുവരി 20ന് ഉള്ളിൽ തന്നെ പുതിയ സംസ്ഥാന അധ്യക്ഷനെ അറിയാൻ സാധിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരുന്നതിൽ രാജീവ് ചന്ദ്രശേഖറിന് താത്പര്യമില്ല എന്നാണ് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. കാരണം കേരളത്തിൽ സ്ഥിരമായി തുടരേണ്ടി വരുമെന്നതായിരുന്നു ബിജെപി അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിൽ നിന്നും രാജീവ് ചന്ദ്രശേഖർ പിൻവലിയുന്നത് കേരളത്തിലെ ബിജെപിയിലെ ​​ഗ്രൂപ്പിസവും, താഴെതട്ടിലെ നേതാക്കളുമായി അടുപ്പമില്ലായ്‌മയുമാണ് , ആകാര്യം രാജീവ് ചന്ദ്രശേഖർ, അമിത് ഷായ്ക്ക് മുൻപാകെ ചൂണ്ടിക്കാണിച്ചിരുന്നു.

Leave a Reply