പി വി അൻവറിന്റെ യു ഡി എഫ് പ്രവേശനത്തിൽ തിരക്കിട്ട് തീരുമാനം വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം. അൻവർ ഇനിയും പല കാര്യങ്ങളിലും നിലപാട് വ്യക്തമാക്കണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. രാഹുല്‍ ഗാന്ധിക്കെതിരായ പരാമർശവും , പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ അഴിമതി ആരോപണത്തിലും തിരുത്ത് വേണമെന്നാണ് കോൺഗ്രസിന്റെ നിലപാട്. അതിനു ശേഷം മാത്രമേ അൻവറിന് കോൺഗ്രസ് പ്രവേശനം സാദ്യമാക്കാൻ കഴിയൂ എന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. കഴിഞ്ഞ ദിവസം അൻവറിനെ മുന്നണിയില്‍ എടുക്കുന്നതില്‍ വ്യക്തിപരമായി എതിർപ്പില്ലെന്ന് കെ സുധാകരൻ പറഞ്ഞു.
അൻവർ നല്ല സുഹൃത്തും, മുൻ സഹപ്രവർത്തകനുമാണെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. അതുപോലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞത് അൻവർ ഉയർത്തിയ രാഷ്ട്രീയ വിഷയങ്ങളില്‍ യോജിപ്പുണ്ടെങ്കിലും, മുന്നണി പ്രവേശം ഇതേവരെ ചർച്ചയായിട്ടില്ലെന്നാണ്. എന്നാൽ വന നിയമ ഭേദഗതി പ്രതിഷേധത്തിന് പിന്നാലെ അറസ്റ്റിലായ അൻവറുമായി പാണക്കാട് സാദിഖലി തങ്ങളടക്കം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ന് തിരുവനന്തപുരത്ത് കെപിസിസി ഭാരവാഹി യോഗം ചേരുന്നുണ്ട്. യോഗത്തിന്റെ പ്രധാന അജണ്ട തന്നെ തദ്ദേശ തെരെഞ്ഞെടുപ്പിനുള്ള മിഷൻ 25ന്റെ പുരോഗതിയാണ്. എന്നാൽ ഈ യോഗത്തിൽ കൂടുതല്‍ നേതാക്കള്‍ അൻവർ വിഷയത്ത് കുറിച്ച് പ്രതികരിച്ചേക്കും. ഉച്ചക്ക് രണ്ടരക്ക് ശേഷമാണ് ഈ യോഗം. യോഗത്തില്‍ പാർട്ടി പുനഃസംഘടനയും ,സമകാലിക രാഷ്ട്രീയ സംഭവങ്ങളും ചർച്ചക്ക് വരും. നേതൃ നിരയില്‍ സ്ഥാനം ഉറപ്പിക്കാൻ പാർട്ടിയില്‍ കിടമത്സരം നടക്കുന്നതിനിടെയാണ് ഇങ്ങനൊരു യോഗം. കൂടാതെ ഈ യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരിനെതിരെ വിമർശനം ചർച്ച ചെയ്യാനും സാദ്യതയുണ്ട്.



