അഖിലേഷ് യാദവിനെയും, മമത ബാനർജിയെയും പ്രചാരണത്തിനെത്തിക്കാൻ കെജരിവാളിന്റെ നീക്കം തുടങ്ങി. ഇന്ത്യ സഖ്യം പാർട്ടികളെ ഒപ്പം നിർത്താൻ അരവിന്ദ് കെജരി വാളിന്റെ ശ്രമം. കെജരി വാൾ തോല്‍വി ഭയന്ന് കള്ള അവകാശവാദം ഉന്നയിക്കുന്നുവെന്ന് കോണ്‍ഗ്രസ് വിമർശിച്ചു. എന്നാൽ കോണ്‍ഗ്രസ് എഎപിയുടെ ബി ടീമാണെന്ന് ബിജെപി ആരോപിക്കുന്നു. ദില്ലി തെരഞ്ഞെടുപ്പിന് അധിക ആഴ്ചകൾ ഇല്ലാത്ത ഈ സന്ദർഭത്തിൽ ഇന്ത്യ സഖ്യത്തില്‍ ഭിന്നത ഇപ്പോൾ രൂക്ഷമാകുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസും ,സമാജ്വാദി പാർട്ടിയും തെരഞ്ഞെടുപ്പില്‍ എഎപിയെ പിന്തുണയ്ക്കുമെന്ന് കെജ്രിവാൾ തന്റെ സോഷ്യൽ മീഡിയ പേജായ എക്സിലൂടെ അറിയിച്ചിരുന്നു.
ഇപ്പോൾ മമത ബാനർജിയെയും ,അഖിലേഷ് യാദവിനെയും പ്രചാരണത്തില്‍ പങ്കെടുക്കാനും കെജ്രിവാള് ക്ഷണിച്ചിട്ടുണ്ട്. എഎപിയുടെ ആശങ്ക തന്നെ ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസിലേക്ക് ചോരുമോയെന്നാണ്. ന്യൂനപക്ഷ വോട്ടുകള്‍ നിർണായകമായ മണ്ഡലത്തിലെങ്കിലും, ഈ നേതാക്കളെ എത്തിച്ച് പ്രചാരണം ശക്തമാക്കാനാണ് ഇപ്പോൾ കെജരി വാളിന്റെ ശ്രമം.ഇതിനെതിരെയാണ് കോൺഗ്രസ് വിമർശനം നടത്തുന്നത്.കെജരി വാളിന്റെത് കള്ള അവകാശവാദമാണെന്നാണ് കോൺഗ്രസ് പറയുന്നത്.
കൂടാതെ കോൺഗ്രസ് ചോദിക്കുന്നത് മമതയോ ,അഖിലേഷോ ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിക്കും മുൻപ്കെജരി വാൾ ഇക്കാര്യം പറഞ്ഞത് എന്തിനാണെന്നാണ്. ഇനിയും കോൺഗ്രെസിന്റെ നീക്കം തന്നെ രാഹുല്‍ ഗാന്ധി അടക്കം പ്രമുഖ നേതാക്കളെ റാലികളില്‍ ഇറക്കി പ്രചാരണ രംഗത്ത് സജീവമാകാനാണ്. എന്നാൽ ഇന്ത്യസഖ്യത്തിലെ ഈ ഭിന്നത മുതലെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്.



