ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറ്റവും കൂടുതൽ ചർച്ച ആകുന്ന വിഷയമാണ് നടി ഹണി റോസിനെ കുറിച്ചുള്ള വിഷയങ്ങൾ . കഴിഞ്ഞ ദിവസം രാഹുൽ ഈശ്വർ സമൂഹത്തില്‍ വ്യാപകമായി ഹണി റോസിന്റെ വസ്ത്രധാരണത്തിനെതിരെ വിമര്‍ശനങ്ങളുണ്ട് എന്ന് പറഞ്ഞിരുന്നു. രാഹുൽ ഈശ്വറിന്റെ പ്രസ്താവനക്കെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടി ശ്രിയ രമേശ്. ഹണി റോസ് ഉള്‍പ്പെടെ സ്ത്രീകള്‍ തന്റെ ശരീരത്തിന്റെ ആകൃതി എങ്ങിനെ രൂപപ്പെടുത്തണം ,എന്ത് വേഷവിധാനം ചെയ്യണം എന്നത് നിശ്ചയിക്കേണ്ടത് രാഹുല്‍ ഈശ്വരാണോ? എന്നാണ് ശ്രിയ രമേശ് ചോദിക്കുന്നത്.

രാഹുൽ ഈശ്വറിനെതിരെ ശ്രിയ രമേശ്
പെണ്‍ ഉടലിന്റെ അഴകളവുകളെ പറ്റി പുരാണങ്ങളിലും ,വിവിധ കാവ്യങ്ങളിലും ,ശില്‍പ്പങ്ങളിലും ധാരാളം കേള്‍ക്കുവാനും കാണുവാനും സാധിക്കും. അതൊക്കെ വേണ്ടെന്ന് പറയാൻ രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുമോ? ചുറ്റികയുമായി മലമ്പുഴയിലെ യക്ഷിയേയും, അതുപോലെ ഖജുരാഹോയില്‍ ഉള്‍പ്പെടെ വിവിധ ക്ഷേത്രങ്ങളിലുമുള്ള ശില്‍പ്പങ്ങള്‍ തകര്‍ക്കുവാന്‍ ഇയാള്‍ പുറപ്പെടുമോ? പഴയ ക്ഷേത്രങ്ങള്‍ക്ക് മുമ്പിലെ സാലഭഞ്ചികകള്‍ക്ക് മാക്‌സി ഇടീക്കുമോ? രാഹുൽ ശ്രിയ രമേശ് പറയുന്നു.
രാഹുൽ ഈശ്വർ പഴയ ക്ഷേത്രങ്ങള്‍ക്ക് മുമ്പിലെ സാലഭഞ്ചികകള്‍ക്ക് മാക്‌സി ഇടീക്കുമോ? ശ്രിയ രമേശ്
പഴയ ക്ഷേത്രങ്ങള്‍ക്ക് മുമ്പിലെ സാലഭഞ്ചികകള്‍ക്ക് മാക്‌സി ഇടീക്കുമോ? രാഹുൽ, ഹണി ഉള്‍പ്പെടെ സ്ത്രീകള്‍ തന്റെ ശരീരത്തിന്റെ ആകൃതി എങ്ങിനെ രൂപപ്പെടുത്തണം എന്ത് വേഷവിധാനം ചെയ്യണം എന്നത് നിശ്ചയിക്കേണ്ടത് രാഹുല്‍ ഈശ്വരാണോ? വ്യക്തി സ്വാതന്ത്ര്യം എന്നത് എന്താണ് എന്ന് ഇയാള്‍ക്ക് അറിയില്ലെ? മനസ്സിലാക്കേണ്ട ഒരു കാര്യം ആണും പെണ്ണും തമ്മില്‍ സൗഹൃദമോ പ്രൊഫഷണല്‍ ബന്ധമോ ഉണ്ടാവുക സ്വാഭാവികമാണ്. എത്ര അടുപ്പം ഉണ്ടായാലും ഏതെങ്കിലും ഒരു പോയന്റില്‍ തനിക്ക് അലോസരം ഉണ്ടാകുന്നു എന്ന് കണ്ടാല്‍ അതിനെതിരേ പ്രതികരിക്കുവാനും, ആവശ്യമെങ്കില്‍ പരാതി നല്‍കുവാനും സ്ത്രീക്ക് അവകാശമുണ്ട്. അത് തന്നെയാണ് ഹണിയും ചെയ്തത്.
ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചാല്‍ ഒരു നടിയെ പൊതു സമൂഹത്തില്‍ ആര്‍ക്കും റേപ്പ് ചെയ്യുവാനോ തോന്നിവാസം പറയുവാനോ കഴിയുമോ ? ശ്രിയ രമേശ്
അവരുടെ വസ്ത്രധാരണം മുതല്‍ അഭിനയിച്ച സിനിമയിലെ രംഗങ്ങള്‍ വരെ എടുത്ത് അരോചകവും സ്ത്രീ വിരുദ്ധവുമായ വിമര്‍ശനങ്ങളുമായി ചാനലുകള്‍ തോറും കയറി ഇറങ്ങി പ്രതികരിയ്ക്കുവാന്‍ നടക്കുന്നു. കുറ്റാരോപിതനേക്കാള്‍ സ്ത്രീവിരുദ്ധതയായാണ് അതില്‍ പലതും എന്നാണ് എനിക്ക് ഫീല്‍ ചെയ്തത്. ശ്രിയ രമേശ് വിമർശിക്കുന്നു. സിനിമയില്‍ റേപ്പ് സീനിലോ ഇന്റിമേറ്റ് രംഗങ്ങളിലോ അഭിനയിച്ചാല്‍ ആ നടിയെ പൊതു സമൂഹത്തില്‍ ആര്‍ക്കും റേപ്പ് ചെയ്യുവാനോ തോന്നിവാസം പറയുവാനോ അവകാശം ഉണ്ടെന്ന തരത്തില്‍ പറഞ്ഞു വെക്കുന്നത് എന്ത് തെമ്മാടിത്തരവും സ്ത്രീ വിരുദ്ധതയുമാണ്. ശ്രിയ രമേശ് പറയുന്നു.



