ഇന്ത്യയിലെ മുസ്ലിംങ്ങൾ മുഴുവൻ മതവർഗീയവാദികൾ; പി സി ജോർജിനെതിരെ വിദ്വേഷ പരാമർശത്തിൽ പോലീസ് കേസെടുത്തു

വിദ്വേഷ പരാമർശത്തിൽ പിസി ജോർജിനെതിരെ കേസെടുത്ത് ഈരാറ്റുപേട്ട പൊലീസ്. മതസ്പർദ്ധ വളർത്തൽ, കലാപ ആഹ്വാനം, തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിലാണ് ഇങ്ങനൊരു നടപടി. ജനം എന്ന സ്വകാര്യ ചാനലില്‍…

വിദ്വേഷ പരാമർശത്തിൽ പിസി ജോർജിനെതിരെ കേസെടുത്ത് ഈരാറ്റുപേട്ട പൊലീസ്. മതസ്പർദ്ധ വളർത്തൽ, കലാപ ആഹ്വാനം, തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിലാണ് ഇങ്ങനൊരു നടപടി. ജനം എന്ന സ്വകാര്യ ചാനലില്‍ നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് പിസി ജോര്‍ജ്ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗിന്‍റെ പരാതിയിലാണ് പൊലീസ് പി സി ജോര്ജിനെതിരെ കേസെടുത്തത്. പിസി ജോർജിൻ്റെ പരാമർശത്തിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് യൂത്ത് ലീഗിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുന്നത്.

ഹിന്ദുക്കളെയും ,ക്രിസ്ത്യാനികളെയും  കൊന്നുവെന്നു വിവാദ പരാമര്‍ശം

ജനുവരി 6ന് ആയിരുന്നു പി സി ജോർജ്  വിവാദമായ ചര്‍ച്ച നടത്തിയിരുന്നത്. ഇന്ത്യയിലെ മുസ്ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും,അവർ  ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമര്‍ശം.  കൂടാതെ മുസ്ലീംങ്ങൾ  പാകിസ്താനിലേക്ക് പോകണമെന്നും പിസി ജോര്‍ജ് ആ   ചര്‍ച്ചയില്‍ പറഞ്ഞു. പി സി ജോർജ്ജിന്റെ ഈ വിദ്വേഷ പരാമർശത്തിലാണ്  യൂത്ത് ലീഗ്  പരാതി നൽകിയിരുന്നത് , ഈ പരാതിമേലാണ് പോലീസ്  കേസെടുത്തിരിക്കുന്നത്.

അത് കൂടാതെ പി സി ജോർജ്ജ് ,പികെ കുഞ്ഞാലിക്കുട്ടി, കെടി ജലീല്‍, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെല്ലാം ചേര്‍ന്ന് പാലക്കാട്ട് ബിജെപിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചിരുന്നു. ഈരാറ്റുപേട്ടയില്‍ മുസ്ലീം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പി സി ജോര്‍ജ് ഈ ചര്‍ച്ചയില്‍ ആരോപിച്ചു.

Leave a Reply