ഭാവഗായകന് ഇന്ന് നാട്  യാത്രമൊഴി നൽകും ; ഗായകൻ പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ നടത്തും

മലയളത്തിന്റെ ഭാവഗായകന് വിട, അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്റെ മൃതശരീരം ഇന്ന് ഉച്ച തിരിഞ്ഞ് 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. സിനിമാ ,രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികള്‍ പൂങ്കുന്നത്തെ…

മലയളത്തിന്റെ ഭാവഗായകന് വിട, അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്റെ മൃതശരീരം ഇന്ന് ഉച്ച തിരിഞ്ഞ് 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. സിനിമാ ,രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികള്‍ പൂങ്കുന്നത്തെ വീട്ടിലും ,സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി പി. ജയചന്ദ്രന് അന്ത്യാഞ്ജലികൾ അർപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഏട്ടരയോടെ മൃതദേഹം അമല മെഡിക്കല്‍ കോളേജില്‍ നിന്ന് അദ്ദേഹത്തിന്റെ പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിച്ചത്.അദ്ദേഹത്തിന്റെ പറവൂർ ചേന്ദമംഗലത്തെ പാലിയം തറവാട്ടു വീട്ടിലാണ് അന്ത്യകർമങ്ങൾ നടത്തുന്നത്.

പി ജയചന്ദ്രനെ വിട

രാഷ്ട്രീയ, സാമൂഹ്യക  ,സംസ്കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖരും ജയചന്ദ്രന്റെ ഈണങ്ങളും ഓർമകളും പേറുന്ന അനേകം മനുഷ്യരും അവസാനമായി അദ്ദേഹത്തെ ഒരുനോക്ക് കാണാനെത്തി. ഇന്ന് അദ്ദേഹത്തിന് ഒരു നാട് മുഴുവൻ വിട നൽകുകയാണ്.അതേസമയം   അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം കഴിഞ്ഞ ദിവസം അന്തരിച്ചത്.

പുരസ്‌കാരങ്ങൾ

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ അദ്ദേഹം  ആലപിച്ചിട്ടുണ്ട്. 1958ൽ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ യേശുദാസിനൊപ്പം പുരസ്കാരം നേടിയ അദ്ദേഹം പിന്നീട് ഒരുപാട് ശ്രദ്ധേയനായി മാറിയിരുന്നു. പിന്നീട് അദ്ദേഹത്തിന് ദേശീയ പുരസ്കാരവും ,5തവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരവും ,മികച്ച പിന്നണി ഗായകനുള്ള തമിഴ് നാട് സർക്കാർ പുരസ്കാരവും ലഭിച്ചിരുന്നു 2021ല്‍ കേരള സര്‍ക്കാരിന്‍റെ ജെ സി ഡാനിയല്‍ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.

ഗായകൻ ജയചന്ദ്രനെ വീഴ്ത്തിയതാര്  വീഡിയോ കാണാം

 

Leave a Reply