പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസില്‍ പത്തുപേർ കൂടി കസ്റ്റഡിയില്‍.കഴിഞ്ഞ ദിവസം കേസിലെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ പേര് അറസ്റ്റിലായത്. 62 പേർ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും,13 വയസ്സ് മുതല്‍ താൻ ലൈംഗിക ചൂഷണത്തിന് ഇരയായതാണെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.പോക്സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയ കേസില്‍ ഇന്നലെ അഞ്ച് പേരുടെ അറസ്റ്റ് ഇലവുംതിട്ട പൊലീസ് രേഖപ്പെടുത്തി. പത്തനംതിട്ട, കോന്നി തുടങ്ങി ജില്ലയിലെ മറ്റ് പോലീസ് സ്റ്റേഷനുകളിലും എഫ്‌ഐആറുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മൂന്നുവര്‍ഷത്തിനിടെയാണ് പീഡനം നടന്നത്.
പരാതിയില്‍ രണ്ടുകേസുകള്‍ റജിസ്റ്റര്‍ ചെയ്തു. അഞ്ചുപേര്‍ അറസ്റ്റില്‍. മൂന്നുവര്‍ഷത്തിനിടെയാണ് പീഡനം നടന്നത്. ഈ കേസിൽ പരിശീലകരും ,കായികതാരങ്ങളും, സഹപാഠികളും പ്രതികളാകും.പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങളും പ്രചരിപ്പിച്ചു. പെണ്‍കുട്ടി ശിശുക്ഷേമസമിതിക്ക് മൊഴി നല്‍കി.അന്വേഷണം എസ്.പിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
സിഡബ്ല്യുസിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചത്. ശാസ്ത്രീയമായ തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇപ്പോൾ പെൺകുട്ടിക്ക് 18 വയസ്സ് , മൂന്ന് കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സിഡബ്ല്യുസി വഴി പൊലീസിന് ലഭിച്ചത്.



