തർക്ക മന്ദിരങ്ങളെ ഇനിയും മസ്ജിദ് എന്ന് വിളിക്കരുത്, ഉത്തർപ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥ് പറയുന്നു, സംഭാൽ ജമാ മസ്ജിദിന് താഴെ ക്ഷേത്രമുണ്ടായിരുന്നതിന് ചരിത്രപരമോ, വിശ്വാസപരമോ ആയ തളിവുണ്ടെങ്കിൽ അത് വിട്ടു നൽകാൻ തയാറാകണം. കൂടാതെ കോടതി ഇടപെടലിന് കാത്ത് നിൽക്കരുതെന്നും മുഖ്യ മന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.അദ്ദേഹം ആജ് തക്ക് ചാനല് സംഘടിപ്പിച്ച പരിപാടിയിലാണ് ഇങ്ങനൊരു പ്രസ്താവന നടത്തിയത്. സനാതന ധർമ്മവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമാധാനപരമായി തിരികെ നൽകണമെന്നും, അതിൽ തർക്കമുണ്ടാകരുതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

വിഷ്ണുവിന്റെ പത്താമത്തെ അവതാരം ജന്മമെടുക്കുക സംഭാലിൽ
വിഷ്ണുവിന്റെ പത്താമത്തെ അവതാരം ജന്മമെടുക്കുക സംഭാലിൽ ആണെന്നാണ് ഹിന്ദുമത വിശ്വാസികൾ കരുതുന്നത്. എന്നാൽ ഇതേക്കുറിച്ച് 5000 വർഷം മുമ്പ് എഴുതപ്പെട്ട പുരാണങ്ങളിൽ പരാമർശിക്കുന്നുണ്ട്. അക്കാലത്ത് ഇസ്ലാം മതം നിലവിലുണ്ടായിരുന്നില്ല.വിഷ്ണു ക്ഷേത്രം പൊളിച്ചുമാറ്റിയാണ് മസ്ജിദ് നിർമിച്ചതെന്ന് ഐൻ-ഇ-അക്ബരിയിൽ പരാമർശിക്കുന്നുണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.
വിശ്വാസം ബഹുമാനിക്കപ്പെടുമെന്നും അതിൽ ആത്മവിശ്വാസമുണ്ടെന്നും മന്ത്രി യോഗി
അതേസമയം ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലാണെന്നും . വിശ്വാസം ബഹുമാനിക്കപ്പെടുമെന്നും അതിൽ ആത്മവിശ്വാസമുണ്ടെന്നും മന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കൂടാതെ മുസ്ലീം ലീഗിന്റെ പ്രത്യയശാസ്ത്രവുമായി ഈ രാജ്യം മുന്നോട്ട് പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ഏതെങ്കിലും മതത്തെ വ്രണപ്പെടുത്തി ഒരു പള്ളി പോലെ നിർമ്മിച്ച് നടത്തുന്ന ആരാധന ദൈവത്തിന് സ്വീകാര്യമല്ല എന്നത് ഇസ്ലാമിലും സത്യമാണ്. ഇസ്ലാമിൽ, ആരാധനയ്ക്ക് ഒരു ഘടനയും ആവശ്യമില്ല. അത് സനാതനിലാണ്. ഈ കാര്യത്തിൽ ഒരു പിടിവാശിയും ഉണ്ടാകാൻ പാടില്ല. പുതിയൊരു ഇന്ത്യയെ കുറിച്ച് ചിന്തക്കേണ്ട സമയമാണ് ഇപ്പോൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭൽ കൂട്ടക്കുരുതി , വീണ്ടും അന്വേഷണം ; വീഡിയോ കാണാം



