എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം ഉണ്ടെങ്കിലേ വികസനം സാധ്യമാകൂവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കേരളം രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിലൊന്നാണെന്നും മന്ത്രി പറഞ്ഞു, കേരളവുമായി സംവദിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്ന് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഇന്ത്യയുടെ നേട്ടം വികസിത രാജ്യമായ ജപ്പാനെ പിന്തള്ളിയാണ്. അറിവിനെ സമ്പത്താക്കി മാറ്റുന്നിടത്താണ് വികസനം സാക്ഷാത്കരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
കാശ്മീർ-കന്യാകുമാരി പാത പൂർത്തിയാകുന്നതോടെ രാജ്യത്തിന്റെ മുഖം തന്നെ മാറുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
അതേസമയം മാതൃകപരമായ നേതൃത്വവും സാങ്കേതിക പിന്തുണയും പ്രധാനഘടമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കശ്മീർ-കന്യാകുമാരി പാത പൂർത്തിയാകുന്നതോടെ രാജ്യത്തിന്റെ മുഖം തന്നെ മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകത്തെ വാഹന നിർമ്മാണ കമ്പിനികൾ ശ്രെദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യയിൽ. വാഹന വില്പനയിലൂടെ ലഭിക്കുന്ന ജിഎസ്ടി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തായെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. അതുപോലെ ഭാവിയിലെ വാഹന ഇന്ധനം ഹൈഡ്രജനാണെന്നും . പെട്രോളിൽ നിന്ന് മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പറയുന്നു.
കൊച്ചി തുറമുഖം കേന്ദ്ര സർക്കാരിന്റെ അഭിമാന സ്ഥാപനമാണ്, മന്ത്രി നിതിൻ ഗഡ്കരി
ഇന്ന് രാജ്യത്ത് ഏറ്റവും മികച്ച സാങ്കേതിക വിദ്യ ലഭ്യമാണ് , . കൊച്ചി തുറമുഖം കേന്ദ്ര സർക്കാരിന്റെ അഭിമാന സ്ഥാപനമാണ്. കൊച്ചി തുറമുഖത്ത് പരിശീലനം നേടിയവരാണ് താക്കോൽ സ്ഥാനത്തുള്ളവരാണ് കേന്ദ്രമന്ത്രി വ്യക്തമാക്കി.റോഡ് വികസനത്തിന് സാമ്പത്തിക തടസങ്ങളില്ല. റബറൈസ്ഡ് റോഡുകളുടെ സാധ്യത കേന്ദ്രം പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ആദ്യഘട്ട പരീക്ഷണം നാഗ്പുരിൽ നടത്തി. ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര മന്ത്രി.




