സംസ്ഥാന സ്കൂൾ കലോൽസവത്തിനിടെ റിപ്പോർട്ടർ ടി വി ഗുണാണ്ടറിന്മാരിൽ നിന്നു വിദ്യാർഥിനികൾ നേരിട്ട ലൈംഗികച്ചുവയുള്ള അതിക്രമത്തെ കുറിച്ചു വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി കമാന്നു മിണ്ടിയിട്ടില്ലെന്ന് കെഎം ഷാജഹാൻ. ഇത്രയും ഗുരുതരമായ സംഭവത്തിൽ കലോത്സവത്തിന് നേതൃത്വം നൽകിയ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം തേടാൻ ഒരു മാപ്രായും മൈക്ക് നീട്ടിയില്ലെന്നും കെ എം ഷാജഹാൻ പറഞ്ഞു, തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലാണ് ഈ കാര്യം വെളിപ്പടുത്തുന്നത്.

മാപ്ര ഐക്യം സിന്താബാദ്, കെ എം ഷാജഹാൻ
നാട്ടിലെന്തുണ്ടായാലും ട്രോളു വരെ ഇറക്കുന്ന മന്ത്രി ശിവൻകുട്ടി എന്തുകൊണ്ട് മൗന വിദ്വാനായി വായടച്ചിരിക്കുന്നു. ഇത്രയും ഗുരുതരമായ സംഭവത്തിൽ കലോൽസവത്തിനു നേതൃത്വം നൽകിയ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം തേടാൻ ഒരു മാപ്രയും മൈക്ക് നീട്ടിയിട്ടില്ല. മാപ്ര ഐക്യം സിന്താബാദ് എന്നാണ് കെ എം ഷാജഹാൻ പറയുന്നത്. അതേസമയം കലോത്സവവേദിയിൽ പങ്കെടുക്കാൻ എത്തിയ ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെൺകുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷബാസ് നടത്തുന്ന സംഭാഷണത്തിന് മേലാണ് ദ്വയാർത്ഥ പ്രയോഗം. ഇതുമായി ബന്ധപ്പെട്ട് ചാനൽ മേധാവിയിൽ നിന്നും ,തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയിൽ നിന്നും ,ബാലാവകാശ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കേസ് എടുക്കാൻ ആസ്പദമായ വീഡിയോ സോഷ്യൽ മീഡിയിൽ ശ്രെദ്ധയോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.



