സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സർവ്വകലാശാലകളെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ദുരുപയോഗിക്കുന്നു; യു ജി സി നിയമ ഭേദഗതിയെ എതിർത്ത് മുഖ്യ മന്ത്രിക്ക് വി ഡി സതീശന്റെ കത്ത്

രാജ്യത്ത് സർവകലാശാല വൈസ് ചാൻസലറന്മാരുടെയും, അദ്ധ്യാപകരുടെയും നിയമനത്തിലെ യുജിസി നിയമഭേദഗതികെതിരെ കേരള നിയമസഭാ പ്രമേയം പാസ് ആക്കണം എന്ന ആവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട…

രാജ്യത്ത് സർവകലാശാല വൈസ് ചാൻസലറന്മാരുടെയും, അദ്ധ്യാപകരുടെയും നിയമനത്തിലെ യുജിസി നിയമഭേദഗതികെതിരെ കേരള നിയമസഭാ പ്രമേയം പാസ് ആക്കണം എന്ന ആവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുജിസി കരട് ചട്ടങ്ങള്‍ പുതുക്കിയത്. യുജിസി ഭേദഗതി തന്നെ സ്വതന്ത്രവും നിക്ഷ്പക്ഷവുമായി വിസിമാരെ കണ്ടെത്താനാകില്ലെന്നു വ്യക്തമാക്കുന്നതാണ്. ഉയർന്ന വിദ്യാഭ്യാസ രംഗത്ത് പ്രതികൂലമായി ബാധിക്കുന്ന ഏതൊരു നടപടിയെയും ശക്തമായി എതിർക്കുന്നതിന്റെ ഭാഗമായി വി സി മാരെ കണ്ടെത്താനുള്ള ബദൽ മാർഗ്ഗത്ത് കുറിച്ചും കേരളം ഒന്നും കൂടി ആലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് അഭ്യർത്ഥിച്ചു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് ഇത്  ആക്കം കൂട്ടും, വി ഡി സതീശൻ

ഈ ഭേദഗതി വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി ചെയര്‍മാനെ അടക്കം നിയമിക്കാനുള്ള അധികാരം ചാന്‍സലറില്‍ നിക്ഷിപ്തമാക്കുന്ന ഒന്നാണ്. ഇത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് ആക്കം കൂട്ടും. അതുപോലെ സേര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ ചാന്‍സലര്‍ക്ക് അമിതാധികാരം നല്‍കുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ പ്രതിനിധികൾ,അവർ കേരളത്തില്‍ വൈസ് ചാന്‍സലര്‍മാരായി നിയമിക്കാന്‍ കാരണമാകുമെന്നതില്‍ ഒരു സംശയവുമില്ല.

ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു നടപടിയെയും ശക്തമായി എതിര്‍ക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. ഈ സാഹചര്യത്തില്‍ യുജിസിയുടെ കരട് ചട്ടങ്ങള്‍ക്കെതിരെ നിയമസഭ പ്രമേയം പാസാക്കാൻ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും അഭ്യർത്ഥിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്തിൽ പരാമർശിക്കുന്നു.

Leave a Reply