പുതുക്കിപ്പണിത സിപിഐ ആസ്ഥാനത്ത് പുതുതായി അനാച്ഛാദനം ചെയ്ത എംഎൻ ഗോവിന്ദൻ നായരുടെ പ്രതിമ മാറ്റി. പുതിയ പ്രതിമക്ക് പകരം ഇപ്പോൾ പഴയ പ്രതിമ വീണ്ടും സ്ഥാപിച്ചു. പുതിയ പ്രതിമയ്ക്ക് എം എൻ ഗോവിന്ദൻ നായരുമായി സാമ്യമില്ലാ എന്ന വ്യാപക പരാതിയെ തുടർന്നാണ് പുതിയ പ്രതിമ മാറ്റിയത്. ഈ അടുത്തിടെയാണ് സിപിഐ ആസ്ഥാനമായ എംഎൻ ഗോവിന്ദൻ നായർ സ്മാരകം പുതുക്കിപ്പണിതത്. നവീകരിച്ച ഓഫീസിന് മുന്നിൽ സ്ഥാപക നേതാവ് എംഎന്റെ പുതിയ പ്രതിമയും അനാച്ഛാദനം ചെയ്തിരുന്നു.

പുതിയ പ്രതിമക്ക് എംഎൻ ഗോവിന്ദൻനായരുമായി സാമ്യമില്ലെന്നായിരുന്നു പ്രധാന വിമർശനം
ആകാംക്ഷയോടെ പുതിയ ഓഫീസില്‍ എത്തിച്ചേര്‍ന്ന നേതാക്കളും അണികളും പ്രതിമ കണ്ടതു മുതലേ സംശയങ്ങളുയർത്തിത്തുടങ്ങിയിരുന്നു. പുതിയ പ്രതിമക്ക് എംഎൻ ഗോവിന്ദൻനായരുമായി സാമ്യമില്ലെന്നായിരുന്നു അന്ന് നടത്തിയ പ്രധാന വിമർശനം. എംഎൻ ഗോവിന്ദൻ നായരുമായി കൃത്യമായ സാമ്യമുള്ള പഴയ പ്രതിമ മതിയായിരുന്നുവെന്നായി ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്, ആ അഭിപ്രായത്തോട് ഇന്നലെ രാത്രി പുതിയ പ്രതിമ മാറ്റി പഴയത് വീണ്ടും സ്ഥാപിച്ചു. കോഴിക്കോടെ ശില്പി ഗുരുകുലം ബാബുവായിരുന്നു പ്രതിമ ഉണ്ടാക്കിയത്. നേതാക്കൾ നൽകിയ ഫോട്ടോ നോക്കിയാണ് നിർമ്മാണമെന്ന് ശില്പിയും



