ഹണി റോസുമായുള്ള വിവാദത്തിന് സിനിമയുമായി ബന്ധമില്ല,നടിയുടെ പുതിയ ചിത്രം ‘റേച്ചലി’ന്റെ റിലീസ് തീയതി മാറ്റിയതായി നിർമാതാവ്

ഹണി റോസിന്റെ റിലീസ് ആകാനുള്ള പുതിയ ചിത്രമാണ് ‘റേച്ചൽ’ ഇപ്പോൾ ഈ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചതായി സിനിമയുടെ നിർമാതാവ് എന്‍ എം ബാദുഷ പറയുന്നു, തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് നിർമാതാവിന്റെ ഈ…

ഹണി റോസിന്റെ റിലീസ് ആകാനുള്ള പുതിയ ചിത്രമാണ് ‘റേച്ചൽ’ ഇപ്പോൾ ഈ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചതായി സിനിമയുടെ നിർമാതാവ് എന്‍ എം ബാദുഷ പറയുന്നു, തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് നിർമാതാവിന്റെ ഈ വെളിപ്പെടുത്തൽ, എന്നാൽ ഹണി റോസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് സിനിമയുമായി യാതൊരു ബന്ധമില്ലെന്നും എന്‍ എം ബാദുഷ പറഞ്ഞു. ഹണി റോസിന്റെ വ്യക്തിജീവിതവുമായ ബന്ധപ്പെട്ട വിഷയങ്ങളും സിനിമയുടെ റിലീസും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത്.

ഹണി റോസിന്റെ ‘റേച്ചൽ’ സിനിമ

നടിയുടെ ഈ ചിത്രം മുൻപ് ജനുവരി 10ന് റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകളും പുറത്തുവന്നിരുന്നു. എന്നാൽ സിനിമയുടെ ടെക്‌നിക്കല്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും ,സെന്‍സറിങ്ങിന് സമര്‍പ്പിച്ചിട്ടില്ലെന്നും നിർമാതാവ് ബാദുഷ പറയുന്നു. ‘റേച്ചലിന്റെ ടെക്‌നിക്കല്‍ വര്‍ക്കുകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. സെന്‍സറിങ് നടക്കുകയോ സെന്‍സര്‍ഷിപ്പിന് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. റിലീസിന് 15 ദിവസം മുന്‍പെങ്കിലും സെന്‍സര്‍ഷിപ്പിന് സമര്‍പ്പിക്കണമെന്നാണ് നിലവിലെ നിയമം.

ഹണി റോസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ അവരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടതാണ് നിർമാതാവ്

നടി ഹണി റോസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ അവരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ ആ വിവാദ൦ സിനിമയുടെ റിലീസുമായി യാതൊരു ബന്ധവുമില്ലന്നും . സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഞങ്ങള്‍ വരും ദിവസങ്ങളില്‍ പ്രേക്ഷകരെ അറിയിക്കുമെന്നും ,’ എന്‍ എം ബാദുഷയുടെ സോഷ്യൽ മീഡിയ പോസ്റ്റില്‍ പറയുന്നു.

ശരി ആര് ? ബൊച്ചേയോ , ഹണി റോസോ വീഡിയോ

Leave a Reply