പി വി അൻവറിന്റെ രാഷ്ട്രീയ ഭാവി ചർച്ച ആകുന്ന വേളയിൽ അൻവറിനു മുന്നിൽ വാതിൽ തുറക്കാൻ ഒരുങ്ങി യുഡിഎഫ്

കഴിഞ്ഞ ദിവസം രാജിവെച്ച പിവി അൻവറിന്റെ രാഷ്ട്രീയ ഭാവിയുടെ കുലങ്കഷമായ ചർച്ചകൾക്കിടയിൽ അൻവറിന് മുന്നിൽ വാതിൽ തുറക്കാൻ ചർച്ചകൾക്ക് ഒരുങ്ങി യുഡിഎഫ്.അൻവർ രാജിവെച്ച നിലമ്പൂർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച്ചിരുന്നു…

കഴിഞ്ഞ ദിവസം രാജിവെച്ച പിവി അൻവറിന്റെ രാഷ്ട്രീയ ഭാവിയുടെ കുലങ്കഷമായ ചർച്ചകൾക്കിടയിൽ അൻവറിന് മുന്നിൽ വാതിൽ തുറക്കാൻ ചർച്ചകൾക്ക് ഒരുങ്ങി യുഡിഎഫ്.അൻവർ രാജിവെച്ച നിലമ്പൂർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച്ചിരുന്നു അൻവർ. ആ സാഹചര്യത്തിലാണ് യുഡിഎഫ് അവരുടെ നിലപാടിൽ പുനർപരിശോധന നടത്തുന്നത്. അൻവറിനെ ഉപയോഗിച്ച് സിപിഎമ്മിനെതിരെ രാഷ്ട്രീയ നീക്കം നടത്താം എന്ന ഉദ്ദേശത്തിൽ അൻവറിനെ പെട്ടെന്നു തന്നെ സ്വീകരിക്കണം എന്ന അഭിപ്രായമുള്ള കോൺഗ്രസ് നേതാക്കൾ ഇപ്പോൾ യുഡിഎഫിലുണ്ട്.

യുഡിഫ് പ്രവേശനത്തിൽ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന വി ഡി സതീശൻ അൻവറിന്റെ മാപ്പ്  വന്ന പശ്ചാത്തലത്തിൽ ഒന്ന് അയഞ്ഞിട്ടുണ്ട്

യുഡിഫ് പ്രവേശനത്തിൽ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കഴിഞ്ഞദിവസം അൻവർ നടത്തിയ  മാപ്പപേക്ഷയിൽ  ഒന്ന് അയഞ്ഞ മട്ടാണ്.  നിലവിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടും  ഇപ്പോൾ അൻവറിന് അനുകൂലമാണ്. അൻവറിന്റെ മാപ്പ് സ്വീകരിച്ച വി ഡി സതീശൻ അൻവറിന്റെ മുന്നണി പ്രവേശനത്തിൽ തന്റെ വ്യക്തിപരമായ എതിർപ്പ് ബാധകമല്ലന്നും എനിക്ക് അൻവറിനോട് ഒരു എതിർപ്പും ഇല്ലന്നും തുറന്നുപറഞ്ഞിരുന്നു.

അന്‍വര്‍ വിഷയം യുഡിഎഫ് ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ല. ഉചിതമായ സമയത്ത് ചര്‍ച്ച നടത്തും വി ഡി സതീശൻ

അതേസമയം മുൻപ് പി വി അൻവറിന്റെ രാജികാര്യത്ത് ചൊല്ലിയുള്ള അഭ്യുഹങ്ങളോടെ പ്രതികരിക്കേണ്ട ആളല്ല എന്ന് വി ഡി സതീശൻ പ്രതികരിച്ചിരുന്നു. അന്‍വറിന്റെ മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല. അദ്ദേഹം രാജിവെക്കട്ടെ. അപ്പോള്‍ പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു.കൂടാതെ രാജിവെയ്ക്കുക എന്നത് അന്‍വറിന്റെ സ്വതന്ത്രമായ തീരുമാനമാണെന്നും  അന്‍വര്‍ വിഷയം യുഡിഎഫ് ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ല. ഉചിതമായ സമയത്ത് ചര്‍ച്ച നടത്തും. ഇപ്പോള്‍ ചര്‍ച്ച നടത്തിയിട്ടില്ല എന്നതിനര്‍ത്ഥം ഇനി ഒരിക്കലും ചര്‍ച്ച നടത്തില്ല എന്നതല്ലെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

Leave a Reply