നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജാമ്യം ലഭിച്ചിട്ടും കഴിഞ്ഞ ദിവസം ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ബോബി ചെമ്മണ്ണൂർ വിസമ്മതിച്ചിരുന്നു. വിടുതൽ ബോണ്ടിൽ ഒപ്പുവെക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്നതോടെയാണ് ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്നിറങ്ങാതിരുന്നത്. ചെറിയ കേസുകളിൽ ജാമ്യം കിട്ടിയിട്ടും പണം ഇല്ലാതെ ജയിലിൽ തുടരുന്ന ആളുകൾ ഉണ്ട് അവർക്ക് വേണ്ടിയാണ് താൻ ജയിലിൽ തുടർന്നതെന്ന് ബോബി ചെമ്മണ്ണൂർ പറയുന്നു.

ജാമ്യം ലഭിച്ചിട്ടും, ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്നലെ ബോബി ചെമ്മണ്ണൂർ ജയിലിൽ തുടർന്നത്
ഇത് കോടതിയലക്ഷ്യം അല്ലായെന്നും, ഉത്തരവ് ഹാജരാക്കാൻ വൈകിയതാണെന്നും ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് പറയുന്നു. ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ബോബി ചെമ്മണ്ണൂർ കഴിഞ്ഞദിവസം ജയിൽ മോചിതനായത്. ഇന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഷാകനെ കോടതി വിളിപ്പിച്ചിരുന്നു, ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ട് പുറത്തിറങ്ങിയില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. സമയ പരിധിയിൽ രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്നതാണ് അദ്ദേഹത്തിന്റെ മോചനം നടക്കാതെ പോയതെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. അതേസമയം ജാമ്യം ലഭിച്ചിട്ടും, ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്നലെ ബോബി ചെമ്മണ്ണൂർ ജയിലിൽ തുടർന്നത്.
ബോബിയുടെ നിലപാട് ജയിൽ ചട്ടങ്ങൾക്കും കോടതി നടപടികൾക്കും വിരുദ്ധമാണ്.
സാധാരണ ഉപാധികളുടെയാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യ മെമ്മോ ജയിലിൽ ഹാജരാക്കരുതെന്ന് ബോബി അഭിഭാഷകരോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബോബിയുടെ നിലപാട് ജയിൽ ചട്ടങ്ങൾക്കും കോടതി നടപടികൾക്കും വിരുദ്ധമാണ്. സ്വമേധയ കേസെടുത്ത കോടതി പ്രതിഭാഗം അഭിഭാഷകരോട് എത്താൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.



