ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻസൂക് യോൾ അറസ്റ്റിൽ

ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻസൂക് യോൾ അറസ്റ്റിൽ. മുൻപ് യുൻ സൂക് യോളിനെ അറസ്റ്റ് ചെയ്യാനുളള ശ്രമം പരാജയപ്പെട്ടിരുന്നു. ഉദ്യോഗസ്ഥർ യൂൻ സൂകിൻറെ വസതിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഡിസംബർ മൂന്നിലെ പട്ടാള ഭരണ പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ്…

ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻസൂക് യോൾ അറസ്റ്റിൽ. മുൻപ് യുൻ സൂക് യോളിനെ അറസ്റ്റ് ചെയ്യാനുളള ശ്രമം പരാജയപ്പെട്ടിരുന്നു. ഉദ്യോഗസ്ഥർ യൂൻ സൂകിൻറെ വസതിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഡിസംബർ മൂന്നിലെ പട്ടാള ഭരണ പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് നടപടി.രാജ്യത്തിന്റെ ചരിത്രത്തില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ പ്രസിഡന്റാണ് അദ്ദേഹം. സൈനിക നിയമഭേദഗതി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കലാപ ആരോപണങ്ങളുടെ പേരില്‍ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് ആയിരുന്നു യൂന്‍ സുക് യോൾ. പാർലമെൻറിൽ എംപിമാർ പ്രസിഡൻറിനെ ഇംപിച്ച് ചെയ്യുന്നതിനായി വോട്ട് രേഖപ്പെടുത്തിയപ്പോൾ 204 എംപിമാരാണ് അനുകൂലിച്ചത്. 85 എംപിമാർ എതിർത്തു.

രാജ്യത്തെ  കമ്മ്യൂണിസ്റ്റ് ശക്തി’കളിൽ നിന്നും രക്ഷിക്കുന്നതിനായി പട്ടാളഭരണം ഏർപ്പെടുത്തുന്നുവെന്നായിരുന്നു യൂൻ സുക് യോൾ

എന്നാൽ അതിനുശേഷം സൂക് യോളിന്റെ എല്ലാ പ്രസിഡൻഷ്യൽ അധികാരങ്ങളും റദ്ദ് ചെയ്യപ്പെടുകയായിരുന്നു. ഡിസംബർ മൂന്നിനാണ് ദക്ഷിണകൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൾ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചത്. പട്ടാളനിയമം പ്രഖ്യാപിക്കാൻ പ്രസിഡൻ്റിന് ബുദ്ധി ഉപദേശിച്ച് കൊടുത്തത് കിം യോങ് ഹ്യൂൻ ആയിരുന്നു.രാജ്യത്തെ ‘കമ്മ്യൂണിസ്റ്റ് ശക്തി’കളിൽ നിന്നും രക്ഷിക്കുന്നതിനായി പട്ടാളഭരണം ഏർപ്പെടുത്തുന്നുവെന്നായിരുന്നു പട്ടാളഭരണം ഏർപ്പെടുത്തിക്കൊണ്ട് യൂൻ സുക് യോൾ പ്രഖ്യാപിച്ചത്. പട്ടാളനിയമം പ്രഖ്യാപിച്ചതിന് പിന്നാലെ ജനങ്ങൾ ശക്തമായ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരുന്നു. പാർലമെൻ്റിൽ ജനപ്രതിനിധികൾ പട്ടാളനിയമത്തിനെതിരെ വോട്ട് ചെയ്തതോടെയാണ് യൂൻ സുക് യോൾ നിയമം പിൻവലിക്കാൻ നിർബന്ധിതനായത്

Leave a Reply