കോടതിയെ ധിക്കരിച്ചിട്ടില്ല; എന്തെങ്കിലും രീതിയിൽ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു, ഭാവിയിൽ സംസാരിക്കുമ്പോൾ ശ്രെദ്ധിക്കാം, ബോബി ചെമ്മണ്ണൂർ

ചില സാങ്കേതിക പ്രശ്നം കാരണമാണ് താൻ കഴിഞ്ഞദിവസ൦ ജയിലിൽ നിന്നും ഇറങ്ങാൻ കഴിയാതായത്,ലൈം​ഗിക അധിക്ഷേപ കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ബോബി ചെമ്മണ്ണൂർ പറയുന്നു. തനിക്ക് ഇന്ന് രാവിലെയാണ് റിലീസ് ഓ‍ഡർ എത്തിയത്. കഴിഞ്ഞ…

ചില സാങ്കേതിക പ്രശ്നം കാരണമാണ് താൻ കഴിഞ്ഞദിവസ൦ ജയിലിൽ നിന്നും ഇറങ്ങാൻ കഴിയാതായത്,ലൈം​ഗിക അധിക്ഷേപ കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ബോബി ചെമ്മണ്ണൂർ പറയുന്നു. തനിക്ക് ഇന്ന് രാവിലെയാണ് റിലീസ് ഓ‍ഡർ എത്തിയത്. കഴിഞ്ഞ ദിവസം എത്തുമെന്ന് പറഞ്ഞെങ്കിലും ആരും എത്തിയിരുന്നില്ല. പിന്നീടാണ് അത് സാങ്കേതിക പ്രശ്ന൦ കൊണ്ടാണെന്ന് അറിഞ്ഞത് ബോബി ചെമ്മണ്ണൂർ പറഞ്ഞു. ജയിൽ മോചിതനായതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. മറ്റു തടവുകാരുടെ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടല്ല ജയിലിൽ നിന്നും താൻ ഇറങ്ങാതിരുന്നത് ബോബി ചെമ്മണ്ണൂർ പറഞ്ഞു.

ബോച്ചെ ഫാൻസ് സഹായം  ചെയുന്നുണ്ട്, നിവരവധി പേർ സഹായം ചോദിച്ചു, ബോബി ചെമ്മണ്ണൂർ

ജയിലിൽ ഒരുപാട് പേർ ചെറിയ കേസുകളിൽ അകപ്പെട്ടവരുണ്ട്. നിവരവധി പേർ തന്നോട് സഹായം ചോദിച്ചു. ബോച്ചെ ഫാൻസ് സഹായം ചെയ്തു വരുന്നുണ്ട്. അതിന് വേണ്ടി ഒരു കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ബോബി ചെമ്മണൂർ പറഞ്ഞു. എന്നാൽ ഇതിനായി ജയിലിൽ നിന്ന് താൻ പുറത്തിറങ്ങാതെ ഇരുന്നിട്ടില്ലെന്നും, ബോബി ചെമ്മണ്ണൂർ പറഞ്ഞു. താൻ കോടതിയെ ധിക്കരിച്ചിട്ടില്ല. കോടതിയോട് ബഹുമാനം മാത്രമാണുള്ളത്. ഒരാളെയും വിഷമിപ്പിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ല. ഏതെങ്കിലും തരത്തിൽ വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുകയാണ്. ഭാവിയിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

 

Leave a Reply