കോൺഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരം സാധാരണ മന്ദിരമല്ല. രാജ്യത്തെ ലക്ഷക്കണക്കിന് പേരുടെ ത്യാഗത്തിൻ്റെ പ്രതീകമാണ് ഈ ആസ്ഥാന മന്ദിരമെന്ന് രാഹുൽ ഗാന്ധി എംപി. മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം തിരഞ്ഞെടുക്കപ്പെട്ട നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. കൂടാതെ പ്രസംഗത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ ‘സ്വാതന്ത്ര്യ’ പരാമർശത്തെയും രാഹുൽ ഗാന്ധി വിമർശിക്കുകയുണ്ടായി. ആർഎസ്എസ് മേധാവി 1947ൽ സ്വാതന്ത്ര്യം ലഭിച്ചില്ല എന്നും,രാമക്ഷേത്ര നിർമാണത്തിന് ശേഷമാണ് സ്വാതന്ത്ര്യം കിട്ടിയതെന്നുമാണ് പറഞ്ഞത് രാഹുൽ ഗാന്ധി വിമർശിച്ചു.

ഭരണഘടന എന്ന കോൺഗ്രസിന്റെ ആശയവും ആർഎസ്എസിന്റെ പ്രത്യയശാസ്ത്രവും തമ്മിലാണ് ഇപ്പോൾ പോരാട്ട൦ രാഹുൽ ഗാന്ധി
ഭരണഘടന സ്വാതന്ത്ര്യത്തിൻ്റെ പ്രതീകമല്ല എന്നാണ് മോഹൻ ഭഗവത് പറഞ്ഞുവെക്കുന്നത് എന്നും രാഹുൽ പറഞ്ഞു. ഭരണഘടന എന്ന കോൺഗ്രസിന്റെ ആശയവും ആർഎസ്എസിന്റെ പ്രത്യയശാസ്ത്രവും തമ്മിലാണ് ഇപ്പോൾ പോരാട്ടമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് ഇപ്പോൾ ഏകാധിപത്യത്തിനാണ് മുൻതൂക്കം. ഇതിനെല്ലാം തടയിടാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളു എന്നും രാഹുൽ ഗാന്ധി പറഞ്ഞു എന്നാൽ തുടർന്ന് പ്രസംഗിച്ച മല്ലികാർജുൻ ഖാർഗെ പുതിയ ആസ്ഥാനമന്ദിരത്തിലെ ലൈബ്രറി ഹാളിന് മൻമോഹൻ സിങിന്റെ പേര് നൽകുകയാണെന്നും പറഞ്ഞു. എന്നാൽ ഇപ്പോൾ കുറച്ചു സമയത്തിനു മുൻപ് ഉത്ഘാടനം ചെയ്യ്ത പുതിയ കോൺഗ്രസ് ആസ്ഥാനത്തിന്റെ പേരിനെച്ചൊല്ലി വിവാദം ഉയരുകയാണ്.
സർദാർ മൻമോഹൻ സിംഗ് ഭവൻ’ എന്ന് പേരിൽ ഫ്ലക്സ് സ്ഥാപിക്കപ്പെട്ടതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.
സർദാർ മൻമോഹൻ സിംഗ് ഭവൻ’ എന്ന് പേരിൽ ഫ്ലക്സ് സ്ഥാപിക്കപ്പെട്ടതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ആരാണ് ഫ്ലക്സ് സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ല. അതിനാൽ ഇക്കാര്യം വിവാദമാക്കേണ്ടതില്ല എന്നാണ് നേതാക്കളുടെ നിലപാട്. എന്നാൽ വിവാദമാക്കി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഇന്ദിര ഭവൻ എന്നാണ് പുതിയ കോൺഗ്രസ് ആസ്ഥാനത്തിന്റെ പേര്. ആസ്ഥാനത്തിന് പുറത്ത് മൻമോഹൻ സിംഗ് ഭവൻ എന്ന പേരിൽ ഫ്ളക്സ് കണ്ടതോടെ ബിജെപിയും രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്



