വലിപ്പക്കുറവ്,കൂടുതൽ,തടിച്ചു, മെലിഞ്ഞു,കറുത്തു.. ബോഡി ഷെയിംമിംഗ് അവസാനിപ്പിക്കണം ഹൈ കോടതി

ഹണി റോസിന്റെ പരാതിയിൽ ജയിലിൽ കിടന്ന ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹർജിയിൽ നിർണ്ണായക നിരീക്ഷണങ്ങളുമായി ഹൈ കോടതി.   ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ ഭാഷയില്‍  വിമര്ശിച്ചിരുന്നു   ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍.  അങ്ങനെയുള്ള വിമർശനത്തോടെ ആയിരുന്നു കഴിഞ്ഞ …

ഹണി റോസിന്റെ പരാതിയിൽ ജയിലിൽ കിടന്ന ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹർജിയിൽ നിർണ്ണായക നിരീക്ഷണങ്ങളുമായി ഹൈ കോടതി.   ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ ഭാഷയില്‍  വിമര്ശിച്ചിരുന്നു   ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍.  അങ്ങനെയുള്ള വിമർശനത്തോടെ ആയിരുന്നു കഴിഞ്ഞ  ദിവസം   ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചത് , ഇപ്പോൾ  ബോഡി ഷെയ്മിങ്ങിനെ കുറിച്ച്  കോടതിയുടെ നിരീക്ഷണങ്ങള്‍ സോഷ്യൽ മീഡിയിൽ വലിയ രീതിയില്‍ ശ്രെദ്ധ ആകുകയാണ്. ബോഡി ഷെയ്മിങ്ങ് നമ്മുടെ സമൂഹത്തില്‍ സ്വീകാര്യമല്ലെന്ന് ഞാന്‍ ഊന്നിപ്പറയുന്നു. തടിച്ചിരിക്കുന്നു, മെലിഞ്ഞിരിക്കുന്നു, വലിപ്പം കുറവാണ്, ഉയരം കൂടുതലാണ്, ഇരുണ്ടിരിക്കുന്നു, കറുത്തിരിക്കുന്നു തുടങ്ങിയ രീതിയില്‍ ഒരാളുടെ ശരീരത്തെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിക്കണം.

എല്ലാം തികഞ്ഞവരോ അല്ലാത്തവരോ ആണെന്ന ബോധമുണ്ടാകണം കോടതി

നമ്മള്‍ എല്ലാം തികഞ്ഞവരോ ,അല്ലാത്തവരോ ആണെന്ന ബോധമുണ്ടാകണം. ഇത് ജീവിതമാണ്. നമ്മുടെ ജീവിതവും മനസും ഹൃദയവുമെല്ലാം മാറും. സ്ത്രീകളായാലും ,പുരുഷന്മാരായാലും .മറ്റുള്ളവരെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരും ജാഗ്രത പാലിക്കണം എന്ന കോടതിയുടെ നിരീക്ഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

പ്രഥമദൃഷ്ട്യാ ബോബി ചെമ്മണ്ണൂര്‍ തെറ്റുകാരനാണ്

കഴിഞ്ഞ ദിവസം രൂക്ഷ ഭാഷയിലായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹര്‍ജി കോടതി പരിഗണിച്ചിരുന്നത് . അതേസമയം  ജാമ്യത്തിലിറങ്ങാന്‍ വിസമ്മതിച്ച ബോബി ചെമ്മണ്ണൂരിന്റെ നിലപാടിനെ ഇന്നും കോടതി വിമര്‍ശിച്ചിരുന്നു, എന്നാൽ പ്രഥമദൃഷ്ട്യാ ബോബി ചെമ്മണ്ണൂര്‍ തെറ്റുകാരനാണ് എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. തുടര്‍ന്ന് ഇനി മേലാല്‍ വായ തുറക്കില്ലെന്ന് ബോബിയുടെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞു. കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മാധ്യമങ്ങള്‍ വന്നുചോദിച്ചപ്പോഴുണ്ടായ പ്രതികരണമാണ് തന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു, കോടതി ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് അപേക്ഷ സ്വീകരിക്കുകയും ചെയ്യ്തു.

ശരീരത്തെ കുറിച്ചുള്ള പരാമർശം വേണ്ട, വീഡിയോ കാണാം

Leave a Reply