ഇസ്രയേൽ-ഹമാസ് വെടിനിര്‍ത്തല്‍ കരാറില്‍ ആശങ്ക

അരലക്ഷത്തോളം പേരുടെ ജീവനെടുത്ത പശ്ചിമേഷ്യൻ സംഘർഷത്തിന് സമാധാന കരാറിലൂടെ അന്ത്യമാകാനിരിക്കെ ചില വ്യവസ്ഥകളില്‍ നിന്ന് ഹമാസ് പിന്മാറിയെന്നാണ് ആരോപണം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇത് സംബന്ധിച്ച മന്ത്രിസഭാ യോഗം വൈകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. യു.എസിന്റെ…

അരലക്ഷത്തോളം പേരുടെ ജീവനെടുത്ത പശ്ചിമേഷ്യൻ സംഘർഷത്തിന് സമാധാന കരാറിലൂടെ അന്ത്യമാകാനിരിക്കെ ചില വ്യവസ്ഥകളില്‍ നിന്ന് ഹമാസ് പിന്മാറിയെന്നാണ് ആരോപണം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇത് സംബന്ധിച്ച മന്ത്രിസഭാ യോഗം വൈകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. യു.എസിന്റെ പിന്തുണയോടെ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടത്തിയ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം വെടിനിര്‍ത്തലിന് ധാരണയായത്.

ഹമാസ് ധാരണകളില്‍നിന്ന് പിന്നോട്ട് പോകുകയും അവസാന നിമിഷം പ്രതിസന്ധി സൃഷ്ടിക്കുകയും കരാറിനെ തടയുകയും ചെയ്യുന്നു ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്ഥാവനയിലൂടെ അറിയിച്ചു. എന്നാല്‍, ഈ ആരോപണം ഹമാസ് നിഷേധിച്ചിട്ടുണ്ട്. 42 ദിവസം നീളുന്ന ആദ്യഘട്ടത്തിന്റെ തുടക്കത്തിൽ, ഹമാസിന്റെ ബന്ദികളായ 100 പേരിൽ 33 പേരെ മോചിപ്പിക്കും. പകരം ഇസ്രയേൽ ജയിലിലുള്ള നൂറിലേറെ പലസ്തീൻകാരെ വിട്ടയക്കും. തുടങ്ങിയ ധാരണകളാണ് വെടിനിർത്തൽ കരാറിലുള്ളത്.

 

Leave a Reply