ഹണി റോസിനെതിരായ മോശം പരാമർശം; രാഹുൽ ഈശ്വറിനെതിരെ യുവജന കമ്മീഷൻ കേസ് എടുത്തു

രാഹുൽ ഈശ്വറിന് വീണ്ടും കുരുക്ക് മുറുകുന്നു. ഹണി റോസിനെതിരെ നടത്തിയ മോശം പരാമർശത്തിൽ. രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്ത് യുവജന കമ്മീഷൻ. ‘ദിശ’ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നിരന്തരമായി സ്ത്രീത്വത്തെ…

രാഹുൽ ഈശ്വറിന് വീണ്ടും കുരുക്ക് മുറുകുന്നു. ഹണി റോസിനെതിരെ നടത്തിയ മോശം പരാമർശത്തിൽ. രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്ത് യുവജന കമ്മീഷൻ. ‘ദിശ’ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നിരന്തരമായി സ്ത്രീത്വത്തെ വാർത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുന്നതായും ചൂണ്ടിക്കാട്ടിയാണ് ദിശ പരാതി നൽകിയത്. ഇങ്ങനെയുള്ളവരെ പൊതു വേദിയിൽ നിന്ന് മാറ്റി നിർത്തണമെന്നും വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോർട്ട്‌ തേടിയിട്ടുണ്ടെന്നും കമ്മീഷൻ അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.

മലപ്പുറം കളക്ടറേറ്റിൽ നടന്ന യുവജന കമ്മീഷൻ അദാലത്തിലാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്

ഹണി റോസിന്റെ വേഷവും  ബോബി ചെമ്മണ്ണൂരിന്റെ പെരുമാറ്റവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ് എന്നും. ഇത് അം​ഗീകരിച്ച് കഴിഞ്ഞാൽ സോഷ്യൽ ഓഡിറ്റിം​ഗിന് നടി ഹണി റോസിനെ വിധേയമാക്കേണ്ടി വരും എന്നും. നടിയുടെ വസ്ത്രം സാരിയാണെങ്കിലും ഓവർ‌ എക്സ്പോസിം​ഗാണ്, ബോബിയുടെ വാക്കുകൾക്ക് ഡീസെൻസി വേണമെന്നത് പോലെ ഹണിയുടെ വസ്ത്രത്തിനും ഡീസെൻസി വേണം എന്നും  തുടങ്ങിയ മോശം പരാമർശങ്ങളാണ് രാഹുൽ ഈശ്വർ ചാനൽ ചർ‌ച്ചകളിലൂടെ നടത്തിയിരുന്നത്. ഫേസ്ബുക്ക് പേജിലൂടെയും രാഹുൽ ഈശ്വർ വിമർശനങ്ങൾ ഉയർത്തിയിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി  എന്ന്  ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് പരാതി നൽകിയിരുന്നു. എന്നാൽ ഹണി റോസിൻ്റെ വസ്ത്ര ധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് താൻ ചെയ്തതെന്നാണ് ജാമ്യ ഹർജിയിൽ രാഹുൽ ഈശ്വർ വാദിച്ചത്.

 

Leave a Reply