രാജ്യത്തിനെതിരെ പോരാടുമെന്ന പരാമർശം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ കേസെടുത്ത് ഗുവാഹത്തി പാൻ ബസാർ പൊലീസ്. കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു രാഹുൽ പരാതിക്ക് കാരണമായ പരാമര്‍ശം നടത്തിയത്. പരാമർശം വൻ വിവാദമായതിന് പിന്നാലെയാണ് ഗുവാഹത്തിയിൽ…

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ കേസെടുത്ത് ഗുവാഹത്തി പാൻ ബസാർ പൊലീസ്. കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു രാഹുൽ പരാതിക്ക് കാരണമായ പരാമര്‍ശം നടത്തിയത്. പരാമർശം വൻ വിവാദമായതിന് പിന്നാലെയാണ് ഗുവാഹത്തിയിൽ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിത 152, 197(1) വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.

മോന്‍ജിത് ചോട്യ എന്നയാളാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും, രാഹുലിന്റെ പ്രസ്താവന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിച്ചുവെന്നും ദേശീയ സുരക്ഷയ്‌ക്ക് ഗുരുതരമായ ഭീഷണി ഉയർത്തിയെന്നും പരാതിക്കാരൻ ആരോപിച്ചു. ആവർത്തിച്ചുള്ള തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്നുണ്ടായ നിരാശയാണ് രാഹുലിന്റെ പരാമർശങ്ങൾക്ക് പ്രേരണയായതെന്നും മോന്‍ജിത് ചോട്യ ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധി പറഞ്ഞത്

2025 ജനുവരി 15 ന് ഡൽഹിയിലെ കോട്‌ല റോഡിൽ കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു രാഹുൽ പരാമര്‍ശം നടത്തിയത്. ബിജെപിയും ആര്‍എസ്എസും രാജ്യത്തെ ഓരോ സ്ഥാപനത്തെയും പിടിച്ചെടുത്തിരിക്കുകയാണെന്നും ഇപ്പോള്‍ നമ്മള്‍ ബിജെപിയുമായും ആര്‍എസ്എസുമായും ഇന്ത്യന്‍ ഭരണകൂടവുമായും പോരാടുകയാണെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം.
രാഹുൽ ജയിലിലേക്കോ ?

Leave a Reply