നടൻ വിനായകൻ വീണ്ടും വിവാദത്തിൽ; ബാൽക്കണിയിൽ നിന്ന് ന​ഗ്നതാ പ്രദർശനവും, പൂര തെറിയും

നടൻ വിനായകൻ വീണ്ടും വിവാദത്തിൽ. മദ്യലഹരിയിൽ അയൽവാസിക്ക് നേരെ അസഭ്യവർഷവും നടത്തുന്ന നടന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പച്ച കൈലിയുടുത്ത് വന്ന വിനായകൻ തുണിയുരിഞ്ഞ് നാട്ടുകാർക്ക് നേരെ ന​ഗ്നതാ പ്രദർശനം…

നടൻ വിനായകൻ വീണ്ടും വിവാദത്തിൽ. മദ്യലഹരിയിൽ അയൽവാസിക്ക് നേരെ അസഭ്യവർഷവും നടത്തുന്ന നടന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പച്ച കൈലിയുടുത്ത് വന്ന വിനായകൻ തുണിയുരിഞ്ഞ് നാട്ടുകാർക്ക് നേരെ ന​ഗ്നതാ പ്രദർശനം നടത്തുകയും തെറിയഭിഷേകം നടത്തുന്നതുമാണ് വീഡിയോ. മദ്യലഹരിയിൽ  വിനായകൻ കാലുറയ്‌ക്കാതെനിലത്തു വീഴുന്നതും വിഡിയോയിൽ  കാണാം. പ്രകോപനമൊന്നുമില്ലാതെയായിരുന്നു നടന്റെ പുലഭ്യവും തരംതാണ പ്രവൃത്തിയും. ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേർ രം​ഗത്തുവന്നിട്ടുണ്ട്.

നേരത്തെയും സമാനമായ പ്രവൃത്തികളാൽ വിനായകൻ വിമർശിക്കപ്പെട്ടിട്ടുണ്ട്

മുൻപ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിൽ  നടൻ മദ്യപിച്ച് യാത്രക്കാർക്ക് ശല്യമായതിനെ തുടർന്ന് ഇയാളെ സിഐഎസ്എഫ് തടഞ്ഞു വയ്‌ക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിലും നടൻ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തിരുന്നു.

Leave a Reply