കോട്ടയം ഏറ്റുമാനൂരിൽ ട്രെയിനിനുള്ളിൽ വെച്ച് യുവാവിന് പാമ്പ് കടിയേറ്റെന്ന് സംശയം.ഗുരുവായൂർ-മധുര എക്സ്പ്രസിലെ യാത്രക്കാരനാണ് പാമ്പ് കടിയേറ്റതായി പറയുന്നത്. മധുര സ്വദേശി കാര്‍ത്തിക്കിനാണ് കടിയേറ്റത്. യുവാവിനെ വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ ആയിരുന്നു സംഭവം. സംഭവം നടന്ന ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് സീല്‍ ചെയ്തു.
ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. അതേസമയം യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയാണോയെന്ന സംശയത്തിലാണ് റെയിൽവെ പൊലീസ്. ട്രെയിനിൽ വച്ച് എലിയാണോ കടിച്ചതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിരിക്കുന്ന സംശയം.



