ഇസ്രായേൽ സർവിസ് റദ്ദാക്കി എയർ ഇന്ത്യ

ഇറാനും ഇസ്രയേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ താത്‌കാലികമായി നിർത്തിവയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. ഡൽഹിക്കും ടെൽ അവീവിനും ഇടയിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ തത്‌കാലം നിർത്തിവയ്‌ക്കുമെന്ന് അധികൃതര്‍ പറഞ്ഞു.…

ഇറാനും ഇസ്രയേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ താത്‌കാലികമായി നിർത്തിവയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. ഡൽഹിക്കും ടെൽ അവീവിനും ഇടയിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ തത്‌കാലം നിർത്തിവയ്‌ക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ഡൽഹിയിൽനിന്ന് ഇസ്രായേൽ നഗരത്തിലേക്ക് ആഴ്ചയിൽ നാല് സർവിസുകളാണ് എയർ ഇന്ത്യ നടത്തുന്നത്.
വിസ്താര, ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ എയർലൈനുകൾ ഇറാനിയൻ വ്യോമപാത ഒഴിവാക്കിയാണ് സർവിസ് നടത്തുന്നത്. മാർച്ച് മൂന്നിനാണ് അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഇസ്രായേലിലേക്ക് സർവിസ് പുനരാരംഭിച്ചത്. സംഘർഷാവസ്ഥയെ തുടർന്ന് ശനിയാഴ്ചയാണ് വിസ്താരയും എയർ ഇന്ത്യയും സർവിസിലെ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.

Leave a Reply