അഹമ്മദാബാദ്: വലിയൊരു ആകാശദുരന്തം നടന്നതിന്റെ നടുക്കത്തിലാണ് രാജ്യം. അഹമ്മദാബാദിലെ എയർപോർട്ടിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നുവീണത്. ഇതോടെ ഒരു സാധാരണ വ്യാഴാഴ്ച ദിവസം കറുത്ത ദിനമായ ഞെട്ടലിലാണ് രാജ്യം. ഇപ്പോഴിതാ, ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നുവീണ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയിരിക്കുകയാണ് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. താൻ ഉടൻ സംഭവ സ്ഥലത്ത് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തവാർത്ത വളരെ ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറിച്ചു. സംഭവത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അഹമ്മദാബാദിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് തകർന്നു വീണത്. 232 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം തകർന്ന് അഗ്നിഗോളമായി. ഉച്ചയ്ക്ക് ഒന്നരയോടെ എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ (ഫ്ലൈറ്റ് AI 171) വിമാനം ജനവാസ മേഖലയിലാണ് ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. യാത്രക്കാരിൽ കുട്ടികളുമുണ്ട്. രക്ഷാദൗത്യത്തിനായി 270 അംഗ എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി.പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. വിമാനത്തിലെ യാത്രക്കാരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം വിമാനത്തിലുണ്ടായിരുന്നു. ജീവനക്കാരടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 230 യാത്രക്കാരാണ്. 12 ജീവനക്കാരും. യാത്രക്കാരിൽ 169 പേരും ഇന്ത്യക്കാരാണ്. 53 പേർ ബ്രിട്ടീഷ് പൗരന്മാരാണ്. ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയനുമാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനത്തിലെ യാത്രക്കാരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം വിമാനത്തിലുണ്ടായിരുന്നു. ജീവനക്കാരടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 230 യാത്രക്കാരാണ്. 12 ജീവനക്കാരും. യാത്രക്കാരിൽ 169 പേരും ഇന്ത്യക്കാരാണ്. 53 പേർ ബ്രിട്ടീഷ് പൗരന്മാരാണ്. ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയനുമാണ് വിമാനത്തിലുണ്ടായിരുന്നത്.



