ന്യൂഡൽഹി: 75 വയസ്സിൽ സ്ഥാനമൊഴിയുന്നതിനെക്കുറിച്ചുള്ള ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ്. പ്രധാനമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചായിരുന്നു കോൺഗ്രസ് എത്തിയത്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ പ്രധാനമന്ത്രിക്ക് ഈ വർഷം 75 വയസ്സ് തികയുമെന്ന് സർസംഘചാലക് ഓർമ്മിപ്പിച്ചത് എന്തൊരു തിരിച്ചുവരവാണെന്ന് അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ദിവസം നാഗ്പൂരിൽ നടന്ന ഒരു പരിപാടിയിൽ, 75 വയസ്സിനു ശേഷം പിന്മാറുന്നതിനെക്കുറിച്ചുള്ള സംഘ സൈദ്ധാന്തികൻ മൊറോപന്ത് പിംഗ്ലിയുടെ പ്രസ്താവനയെക്കുറിച്ച് ആർഎസ്എസ് മേധാവി ഭഗവത് പരാമർശിച്ചിരുന്നു. 75 വർഷത്തെ ഷാൾ നിങ്ങളുടെ മേൽ അണിയുമ്പോൾ, നിങ്ങൾ ഒരു നിശ്ചിത പ്രായത്തിലെത്തി എന്നും മറ്റുള്ളവരെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും അർത്ഥമാക്കുന്ന പിംഗ്ലിയുടെ പരാമർശത്തെ ഭാഗവത് പ്രത്യേകം എടുത്താണ് പരാമർശിച്ചത്.
തുടർന്നായിരുന്നു കോൺഗ്രസ് പരിഹസിച്ച് രംഗത്തെത്തിയത്. “പാവം അവാർഡ് മോഹിയായ പ്രധാനമന്ത്രി! എന്തൊരു തിരിച്ചുവരവാണിത് – തിരിച്ചെത്തുമ്പോൾ സർസംഘചാലക് അദ്ദേഹത്തെ ഓർമ്മിപ്പിച്ചത് 2025 സെപ്റ്റംബർ 17 ന് അദ്ദേഹത്തിന് 75 വയസ്സ് തികയുമെന്നാണ്”. കോൺഗ്രസ് ജനറൽ സെക്രട്ടറി ഇൻ-ചാർജ് കമ്മ്യൂണിക്കേഷൻസ് ജയറാം രമേശ് സമൂഹമാധ്യമത്തിൽ കുറിച്ചു.



