മുഖ്യമന്ത്രി ഇന്ന് ഗവർണറെ കാണും; കൂടിക്കാഴ്ച രാജ്ഭവനിൽ

തിരുവനന്തപുരം: സർവകലാശാലാ വിഷയങ്ങളിലടക്കം സംസ്ഥാന സർക്കാരും രാജ്ഭവനും തമ്മിൽ അഭിപ്രായഭിന്നത നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്നരക്ക് രാജ് ഭവനിലാണ് കൂടിക്കാഴ്ച. ഭാരതാംബ ചിത്രത്തിൽ…

തിരുവനന്തപുരം: സർവകലാശാലാ വിഷയങ്ങളിലടക്കം സംസ്ഥാന സർക്കാരും രാജ്ഭവനും തമ്മിൽ അഭിപ്രായഭിന്നത നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്നരക്ക് രാജ് ഭവനിലാണ് കൂടിക്കാഴ്ച. ഭാരതാംബ ചിത്രത്തിൽ തുടങ്ങി കേരള സർവകലാശാല വിഷയത്തിലൂടെ മുറുകിയ പോരിനിടെയാണ് രാജ്ഭവനിൽ നിർണായക ചർച്ച നടക്കുക.

സർവകലാശാലാ വിഷയങ്ങളിൽ സമവായം കണ്ടെത്താനാണ് കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരള, സാങ്കേതിക സർവകലാശാല വി.സി നിയമനത്തിൽ ഗവർണറുടെ അപ്പീൽ ഹൈകോടതി ഡിവിഷൻ ബഞ്ച് തള്ളിയതോടെയാണ് സ്ഥിതി കൂടുതൽ വഷളായത്.

കേരള സർവകലാശാലാ വിസി നിയമനം, താൽക്കാലിക വിസിമാരുടെ നിയമനം, സർവകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിലടക്കം ഗവർണറും സർക്കാരും തമ്മിൽ രൂക്ഷമായ തർക്കങ്ങളാണ് നിലനിൽക്കുന്നത്. സ്ഥിരം, താത്കാലിക വിസിമാരുടെ നിയമനം, കേരള സർവകലാശാലയിലെ വിസി-രജിസ്ട്രാർ തർക്കം ഉൾപ്പടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.

Leave a Reply