വീട്ടിലെ വോട്ട്; 92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയതായി പരാതി, ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കാസര്‍കോട് കല്ല്യാശ്ശേരിയില്‍ 92 വയസുകാരിയുടെ വോട്ട് സി.പി.എം നേതാവ് രേഖപ്പെടുത്തിയതായി പരാതി. ദേവകിയുടെ വോട്ട് സിപിഎം നേതാവ് ഗണേശന്‍ രേഖപ്പെടുത്തുന്ന സിസിടിവി ദൃശ്യം പുറത്ത്. തുടർന്ന് പോളിങ് ഉദ്യേഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. ദേവിയെന്ന 92…

കാസര്‍കോട് കല്ല്യാശ്ശേരിയില്‍ 92 വയസുകാരിയുടെ വോട്ട് സി.പി.എം നേതാവ് രേഖപ്പെടുത്തിയതായി പരാതി.
ദേവകിയുടെ വോട്ട് സിപിഎം നേതാവ് ഗണേശന്‍ രേഖപ്പെടുത്തുന്ന സിസിടിവി ദൃശ്യം പുറത്ത്. തുടർന്ന് പോളിങ് ഉദ്യേഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു.

ദേവിയെന്ന 92 കാരി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിടെ ബൂത്ത് ഏജന്റ് കൂടിയായ ഗണേശന്‍ ഇടക്ക് കേറി വോട്ട് ചെയ്തുവെന്നാണ് പരാതി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് പരാതി നല്‍കിയത്. കല്ല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഇന്നലെയാണ് സംഭവം നടന്നത്.

സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരെയാണ് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ സസ്പെൻഡ് ചെയ്‌തത്‌.

Leave a Reply