ബംഗാളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സി.ആര്‍.പി.എഫ്. ജവാനെ പോളിങ് ബൂത്തിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വോട്ടിങ് തുടങ്ങുന്നതിന് തൊട്ട് മുൻപ് ആണ് സംഭവം. പശ്ചിമബംഗാളിലെ കൂച്ച്ബിഹാറില്‍ ആണ് സി.ആര്‍.പി.എഫ്. ജവാനെ പോളിങ് ബൂത്തിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ശൗചാലയത്തില്‍ തെന്നിവീണ് നിലത്ത് തലയിടിച്ചാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ കനത്ത സുരക്ഷയിലാണ് ഇവിടെ വോട്ടിങ് ആരംഭിച്ചത്.എന്നാൽ തല തറയിലിടിച്ച് ഉണ്ടായ ക്ഷതം ആണോ മരണകാരണമെന്ന് അറിയേണ്ടതുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ ഇത് വ്യക്തമാകു.വടക്കന്‍ ബംഗാളിലെ പ്രധാനപ്പെട്ട മണ്ഡലമാണ് കൂച്ച്ബിഹാര്‍. 2021-ലെ തിരഞ്ഞെടുപ്പിലും ഇവിടെ സംഘര്‍ഷം നടന്നിരുന്നു.
You must be logged in to post a comment Login