ബിജെപി മഹിളാ മോർച്ച അധ്യക്ഷയായി നവ്യ ഹരിദാസിനെ തിരഞ്ഞെടുത്തു

ബിജെപി യുവമോർച്ച സംസ്ഥാന അധ്യക്ഷനായി വി മനുപ്രസാദിനെയും മഹിളാമോർച്ച സംസ്ഥാന അധ്യക്ഷയായി നവ്യ ഹരിദാസിനെയും തിരഞ്ഞെടുത്തു. എബിവിപി മുൻ സംസ്ഥാന സെക്രട്ടറിയാണ് വി മനുപ്രസാദ്. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ആണ് നവ്യ ഹരിദാസ്. ബിജെപി…

ബിജെപി യുവമോർച്ച സംസ്ഥാന അധ്യക്ഷനായി വി മനുപ്രസാദിനെയും മഹിളാമോർച്ച സംസ്ഥാന അധ്യക്ഷയായി നവ്യ ഹരിദാസിനെയും തിരഞ്ഞെടുത്തു. എബിവിപി മുൻ സംസ്ഥാന സെക്രട്ടറിയാണ് വി മനുപ്രസാദ്. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ആണ് നവ്യ ഹരിദാസ്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഒബിസി മോർച്ചയുടെ അധ്യക്ഷനായി എം പ്രേമൻ മാസ്റ്ററേയും എസ് സി മോർച്ചയുടെ അധ്യക്ഷനായി ഷാജുമോൻ വട്ടേക്കാടിനേയും പ്രഖ്യപിച്ചു. മുകുന്ദൻ പള്ളിയറായാണ് എസ് ടി മോർച്ചയുടെ അധ്യക്ഷൻ. സുമിത് ജോർജിനെ മൈനോരിറ്റി മോർച്ചയുടെ അധ്യക്ഷനായും ഷാജി രാഘവനെ കിസ്സാൻ മോർച്ചയുടെ അധ്യക്ഷനായും തീരുമാനിച്ചു.

Leave a Reply