ബിജെപി വൻ ‌വിജയം കൈവരിക്കും, കോൺഗ്രസിന്റെ പ്രതീക്ഷ തകിടം മറിയും; യോ​ഗേന്ദ്ര യാദവ്

ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി അവിസ്മരണീയമായ ‌വിജയം കൈവരിക്കുമെന്ന് തെരഞ്ഞെടുപ്പ് വിദ​ഗ്ധനായ യോ​ഗേന്ദ്ര യാദവ്. തെരഞ്ഞെടുപ്പിൽ കൂടുതൽ മുന്നേറ്റം ഉണ്ടാക്കാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷ തകിടം മറിയും. പ്രമുഖ രാഷ്‌ട്രീയ നിരീക്ഷകനായ പ്രശാന്ത് കിഷോറിനും അമേരിക്കൻ നിരീക്ഷകൻ…

ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി അവിസ്മരണീയമായ ‌വിജയം കൈവരിക്കുമെന്ന് തെരഞ്ഞെടുപ്പ് വിദ​ഗ്ധനായ യോ​ഗേന്ദ്ര യാദവ്. തെരഞ്ഞെടുപ്പിൽ കൂടുതൽ മുന്നേറ്റം ഉണ്ടാക്കാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷ തകിടം മറിയും. പ്രമുഖ രാഷ്‌ട്രീയ നിരീക്ഷകനായ പ്രശാന്ത് കിഷോറിനും അമേരിക്കൻ നിരീക്ഷകൻ ഇയാൻ ബ്രെമ്മറിനും ശേഷം പുത്തൻ പ്രവചനം നടത്തിയിരിക്കുകയാണ് യോ​ഗേന്ദ്ര യാദവ്.

കോൺ​ഗ്രസ് ചിലപ്പോൾ 100 സീറ്റ് കടന്നേക്കുമെന്നാണ് യാദവിന്റെ പ്രവചനം. കഴിഞ്ഞ തവണ 52 സീറ്റുകൾ മാത്രമാണ് കോൺ​ഗ്രസിന് നേടാനായത്. 275 മുതൽ 305 സീറ്റുകൾ‌ വരെ എൻഡിഎയ്‌ക്ക് ലഭിക്കുമെന്നാണ് യാദവിന്റെ പ്രവചനം. രാജ്യത്ത് സർക്കാരുണ്ടാക്കാൻ 271 സീറ്റുകളാണ് ആവശ്യം. നിലവിൽ ബിജെപിക്ക് 303 സീറ്റുകളും എൻഡിഎയ്‌ക്ക് 323 സീറ്റുകളുമുണ്ട്. ശിവസേന കഴിഞ്ഞ തവണ എൻഡിഎയുടെ ഭാഗമായി 18 സീറ്റ് നേടി.

Leave a Reply