ഗവർണർ സി.വി ആനന്ദബോസിനെതിരായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് മമതയെ വിലക്കി കൽക്കട്ട ഹൈക്കോടതി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി ആനന്ദ ബോസിനെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കൽക്കട്ട ഹൈക്കോടതി വിലക്കി. ജൂണ്‍ 28-ന് ആനന്ദബോസ് നൽകിയ അപകീർത്തിക്കേസിലാണു നടപടി.…

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി ആനന്ദ ബോസിനെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കൽക്കട്ട ഹൈക്കോടതി വിലക്കി. ജൂണ്‍ 28-ന് ആനന്ദബോസ് നൽകിയ അപകീർത്തിക്കേസിലാണു നടപടി. കേസ് ഓഗസ്റ്റ് 14നു വീണ്ടും പരിഗണിക്കും. പ്രഥമദൃഷ്ട്യാ മാനനഷ്ടക്കേസുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

രാജ്ഭവനിലെ താത്കാലിക ജീവനക്കാരി ഗവര്‍ണര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പരാമര്‍ശം. പശ്ചിമ ബംഗാൾ രാജ്ഭവനിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നായിരുന്നു മമതയുൾപ്പെടെ നേതാക്കളുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണം നടത്തുന്നതില്‍നിന്ന് മമത ബാനര്‍ജിയേയും പുതിയ രണ്ട് എം എൽ എ മാരായ സയന്തിക ബാനർജി, റിയാത് ഹുസൈൻ സർക്കാർ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനേയും വിലക്കണമെന്ന് അഭിഭാഷകന്‍ മുഖേന ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

Leave a Reply