കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിവാദ ഐ.എ.എസ്. ട്രെയിനി പൂജ ഖേദ്കറിന്റെ മാതാവ് അറസ്റ്റിൽ

അനധികൃതമായി തോക്ക് കൈവശംവെച്ചതിനും ഭീഷണിപ്പെടുത്തിയതിനുമെതിരെ മനോരമ ഖേദ്കര്‍ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജരേഖാ കേസിൽ അന്വേഷണം നേരിടുന്ന വിവാദ ഐഎഎസ് ട്രെയിനി പൂജാ ഖേദ്കറിന്ർറെ മാതാവാണ് മനോരമ ഖേദ്കര്‍. തോക്ക് ചൂണ്ടി കർഷകരെ ഭീഷണിപ്പെടുത്തിയ…

അനധികൃതമായി തോക്ക് കൈവശംവെച്ചതിനും ഭീഷണിപ്പെടുത്തിയതിനുമെതിരെ മനോരമ ഖേദ്കര്‍ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജരേഖാ കേസിൽ അന്വേഷണം നേരിടുന്ന വിവാദ ഐഎഎസ് ട്രെയിനി പൂജാ ഖേദ്കറിന്ർറെ മാതാവാണ് മനോരമ ഖേദ്കര്‍. തോക്ക് ചൂണ്ടി കർഷകരെ ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

പോലീസ് കേസെടുത്തതിന് പിന്നാലെ മനോരമ ഖേദ്കര്‍ റായ്ഗഢില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച രാവിലെയാണ് റായ്ഗഢിലെ ലോഡ്ജില്‍നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. കര്‍ഷകര്‍ക്ക് നേരേ തോക്ക് ചൂണ്ടുന്ന വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

തർക്കഭൂമിയിൽ കൃഷി ചെയ്യുന്നതിനെ എതിർക്കുന്ന കർഷകനെയും, വാക്കുതർക്കത്തിൽ ഏർപ്പെടുന്ന മനോരമയേയും വീഡിയോയിൽ വ്യക്തമായി കാണാം. അംഗരക്ഷകർക്കൊപ്പമെത്തിയ മനോരമ കർഷകനെതിരെ വാഗ്വാദത്തിൽ ഏർപ്പെടുന്നതും തോക്ക് ചൂണ്ടുന്നതും വീഡിയോയിൽ കാണാം.

പൂജയുടെ മാതാവ് മനോരമ, പിതാവ് ദിലീപ് എന്നിവടക്കം അഞ്ച് പേർക്കെതിരാണ് കേസ്. പൂജയ്ക്കെതിരായ കേസിൽ അന്വേഷണത്തിനെത്തിയെ പൊലീസ് സംഘത്തെയും ഒപ്പമുണ്ടായിരുന്ന മാധ്യമ പ്രവർത്തകരെയും മനോരമ ഖേദ്കർ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം ട്രെയിനിംഗ് അവസാനിപ്പിച്ച് മസൂറിയിലെ അക്കാദമിയിലേക്ക് മടങ്ങിവരാനുള്ള അറിയിപ്പ് കിട്ടിയതോടെ പൂജ ഖേദ്കർ പൂനെ കളക്ടർക്കെതിരെ പൊലീസിന് പരാതി നൽകി. മാനസികമായി പീഡിപ്പിച്ചെന്നാണ് കേസ്.

Leave a Reply