അപ്പീലിൽ അന്തിമ തീരുമാനമെടുക്കുന്നത് വരെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ

പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷ കൊലപാതക കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്റെ അപ്പീലിൽ അന്തിമ തീരുമാനമെടുക്കുന്നത് വരെ വധശിക്ഷയ്ക്ക് സ്റ്റേ. ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. വിചാരണക്കോടതി നടപടി ശരിവച്ച കേരള…

പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷ കൊലപാതക കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്റെ അപ്പീലിൽ അന്തിമ തീരുമാനമെടുക്കുന്നത് വരെ വധശിക്ഷയ്ക്ക് സ്റ്റേ.
ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. വിചാരണക്കോടതി നടപടി ശരിവച്ച കേരള ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരായി സമര്‍പ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചുകൊണ്ട് സുപ്രിംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ മാത്രമാണ് വധശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്.

2016 ഏപ്രില്‍ 28-നായിരുന്നു നിയമവിദ്യാര്‍ഥിനിയായ ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്. വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ജൂൺ 16-നാണ് അസം സ്വദേശിയായ അമീറുൾ ഇസ്ലാമിനെ പോലീസ് പിടികൂടിയത് അറസ്റ്റിൻ്റെ ആധികാരികത സംബന്ധിച്ച് വിവിധ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

പ്രതിയുടെ മനശാസ്ത്ര-സ്വഭാവ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കണം. സ്വഭാവ സർട്ടിഫിക്കറ്റ്, അമീറുൽ ഇസ്ലാം തടവിൽ കഴിഞ്ഞിരുന്ന ജയിലുകളിൽനിന്നുള്ള റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു.

Leave a Reply