പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മൂന്നാം നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റാണ് ജൂലൈ 23ന് ധനമന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിക്കുക. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റാണിത്. കാൽനൂറ്റാണ്ടായി രാവിലെ 11 മണിക്കാണ് പാര്‍ലമെന്റില്‍ ബജറ്റ് അവതരണം നടക്കുന്നത്.
ആഗസ്ത് 12 വരെയാണ് സമ്മേളനം. നിരവധി വിവാദങ്ങൾക്കിടെയാണ് ബജറ്റ് സമ്മേളനം ചേരുന്നത്. ഞായറാഴ്ച ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷപാർട്ടികളുടെ സഹകരണം കേന്ദ്രസർക്കാർ അഭ്യർഥിച്ചു. കർവാർ യാത്ര, നീറ്റ് ചോദ്യപേപ്പർ ചോർച്ച, കശ്മീർ, മണിപ്പുർ, അഗ്നിപഥ്, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. പ്രതിപക്ഷത്തിന് പുറമെ ഘടകക്ഷികളുടെ ആവശ്യങ്ങളും മോദി സർക്കാരിന് പരിഗണിക്കേണ്ടതായിട്ടുണ്ട്.



