വയനാട് ദുരിതാശ്വാസ നിധി; സംഭാവന 110 കോടി കടന്നു

വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം. നിലവില്‍ 110.55 കോടി രൂപയാണ് ആകെ സംഭാവനയായി ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ഓണ്‍ലൈനായി ഇതുവരെ 55.5 ലക്ഷം രൂപയാണ് ലഭിച്ചത്.…

വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം. നിലവില്‍ 110.55 കോടി രൂപയാണ് ആകെ സംഭാവനയായി ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ഓണ്‍ലൈനായി ഇതുവരെ 55.5 ലക്ഷം രൂപയാണ് ലഭിച്ചത്.

100 കോടി പിന്നിട്ട ദുരിതാശ്വാസ നിധി, സർക്കാർ, പൊതുമേഖലാ ജീവനക്കാരുടെ ശമ്പള വിഹിതവും കൂടി വരുന്നതോടെ കുറഞ്ഞത് 500 കോടി കവിയും. കുഞ്ഞുകുട്ടികളുടെ സമ്പാദ്യ കുടുക്ക മുതൽ സിനിമ, സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ നിന്നും, വൻകിട വ്യവസായികളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്തിരുന്നു.

Leave a Reply