പാറിപ്പറന്ന് ത്രിവർണ്ണപതാക. രാജ്യം 78-ാംമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍. വികസിത ഭാരതം-2047’ എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപ്രമേയം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. രാവിലെ 7 മണിയോടെ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷം ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്രമന്ത്രി സഞ്ജയ് സേത്ത് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
മോദിയുടെ തുടര്‍ച്ചയായ 11ാം സ്വാതന്ത്ര്യദിന പ്രസംഗമാണിത്. ഒളിമ്പിക് താരങ്ങൾ, യുവാക്കൾ, ഗോത്രസമൂഹം, കർഷകർ, സ്ത്രീകൾ, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിങ്ങനെ വിവിധ മേഖലകളിൽനിന്നുള്ള 6,000 അതിഥികൾ ചെങ്കോട്ടയിൽ ചടങ്ങിന് സാക്ഷ്യം വഹിച്ചു.



